.
എസ്‌എൻഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാല്‍ കൈലാത്ത് ഹൗസില്‍ പി.പി. സുജാതൻ (60) ആണു കൊല്ലപ്പെട്ടത്.
പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിനു സമീപമുള്ള പാര്‍ക്കില്‍ മൃതദേഹം കണ്ടത്. സുജാതന്റെ കയ്യിലുണ്ടായിരുന്ന പഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്.സുജാതൻ ധരിച്ചിരുന്ന ഷര്‍ട്ട് ഉപയോഗിച്ചാണ് മരത്തില്‍ കെട്ടിത്തൂക്കിയതെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുണ്ട്. ദ്വാരകയില്‍ തിരുപ്പതി പബ്ലിക് സ്‌കൂളിനു സമീപം താമസിക്കുന്ന സുജാതൻ വ്യാഴം രാത്രി ഒൻപതു മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്കു പോകാൻ വീട്ടില്‍ നിന്നിറങ്ങിയിരുന്നു.
സംസ്‌കാരം പിന്നീടു ഡല്‍ഹിയില്‍ നടക്കും. ഭാര്യ: പ്രീതി. മക്കള്‍: ശാന്തിപ്രിയ, അമല്‍ (കോളജ് വിദ്യാര്‍ത്ഥി).