ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിം കോടതി ജാമ്യം നൽകി

കൂടുതൽ കാലം ജയിലിൽ ഇടുന്നത് ശരിയല്ലെന്നു കോടതി പറഞ്ഞു. മദ്യനയ അഴിമതി കേസിലാണ് സി ബി ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. ജാമ്യം ലഭിച്ചതോടെ അദ്ദേഹം ജയിൽ മോചിതനാവും. ജയിലിലടച്ചിട്ടും അദ്ദേഹം മുഖ്യമന്ത്രി പദവി രാജിവച്ചിരുന്നില്ല.