സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് (73) അന്തരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സയെ തുടർന്ന് മൂന്നുമാസം അവധിയിലായിരുന്നു. പ്രമേഹം കാലിന് ബാധിച്ചതോടെ മുറിവ് ഉണങ്ങാതാവുകയും അപകടത്തെ തുടർന്ന് കാലിന് പരിക്കുപറ്റിയിരുന്നു.ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.