കോവിഡ് വാക്സിനേഷനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി.തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോവിഡ് വാക്സിന് എടുത്ത ശേഷം നിരവധി പേര് മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് അന്വേഷണം ആവശ്യപ്പെട്ടത്.
വാക്സിന് എടുത്ത തന്റെ ഭാര്യയുടെ വൃക്കയും ഹൃദയവും തകരാറിലായി. പിന്നീട് മരിച്ചെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ പറയുന്നു. കോവിഡ് വാക്സിന് ഗുണത്തേക്കാള്‍ ദോഷം ചെയ്തുവെന്ന പരാതികളുണ്ട്. അതിനാല്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭാര്യയുടെ മരണം തനിക്കുണ്ടാക്കിയ വേദന വലുതാണെന്നും തന്നെപ്പോലെ പതിനായിരക്കണക്കിന് ആളുകള്‍ ഈ വേദന അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.