കോവിഡിനു ശേഷം ലോകം മറ്റൊരു മഹാമാരിയുടെനിഴലിൽ.

കോവിഡ് മഹാമാരി പടർത്തിയത് കൊറോണ വൈറസായിരുന്നെങ്കിൽ ഇക്കുറി ഭീതി പരത്തി പടർന്നു പിടിക്കുന്നത് മാരകമായ ബാക്ടീരിയയാണ്. സ്ട്രെപ്റ്റോകോക്കസ് പയോജെൻസ് എന്ന ബാക്ടീരിയയാണ് വില്ലൻ. മാംസം ഭക്ഷിക്കുന്ന ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം ഉറപ്പാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. സ്ട്രെപ്റ്റോകോക്കൽടോക്സിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) എന്നാണ് ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന രോ​ഗത്തിന്റെ പേര്. ജപ്പാനിൽ ഈ രോ​ഗം പടർന്നുപിടിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ജപ്പാനിൽ ഈ വർഷം ജൂൺ രണ്ടോടെ ഈ രോഗം ബാധിച്ചവരുടെ എണ്ണം 977 ആയി ഉയർന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.