പാലക്കാട് ജില്ലയിലെ ഡിസിസി നേതൃത്വം മണ്ഡലം പ്രസിഡന്റമാരെ പ്രഖ്യാപിച്ചു.പട്ടിക പുറത്തു വന്നതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പുതിയ മണ്ഡലം പ്രസിഡണ്ടുമാരെ നിശ്ചയിച്ചതിനെതിരെ കോൺഗ്രസ് പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും വ്യാപകമായി പ്രതിഷേധം ഉയർന്നു. ഡിസിസി ഓഫീസിൽ ഡിസിസി പ്രസിഡണ്ടുമായി വാക്കേറ്റം വരെ ഉണ്ടായി. ഇത് സംബന്ധിച്ച് കെപിസിസിക്ക് നൽകിയ പരാതിയിലാണ് പട്ടിക മരവിപ്പിക്കാൻ തീരുമാനിച്ചത്.
പാലക്കാട് ജില്ലയിലെ പുനഃസംഘടിപ്പിച്ച മണ്ഡലം പ്രസിഡന്റുമാരുടെ ലിസ്റ്റില്‍ വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ അത് പുനഃപരിശോധനയ്ക്ക് വിധേയമാക്കി ഒരാഴ്ച കൊണ്ട് പട്ടിക പൂര്‍ത്തിയാക്കാന്‍ കെപിസിസി നിര്‍ദ്ദേശം നല്‍കിയതായും നിലവില്‍ ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി മരവിപ്പിച്ചതായും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.