സിനിമാ സംഘടനകൾ ബുധനാഴ്‌ച നടത്താനിരുന്ന സൂചനാ സമരം പിൻവലിച്ചു. മന്ത്രി സജി ചെറിയാനുമായി സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. സമരം പിൻവലിച്ചതോടെ സിനിമാ ചിത്രീകരണങ്ങൾ തടസമില്ലാതെ തുടരും. തിയേറ്ററുകൾ അടച്ചിടില്ലെന്നും സംഘടനാ നേതാക്കൾ അറിയിച്ചു.