ചിറ്റിലഞ്ചേരി: ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിനായി ചിറ്റിലഞ്ചേരി കടമ്പിടിയില്‍ ഫീനിക്‌സ് ഫിറ്റ്‌നെസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. സെന്ററിന്റെ ഉദ്ഘാടനം ആലത്തൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍.ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മേലാര്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വത്സല, വൈസ് പ്രസിഡന്റ് ഐ.മന്‍സൂര്‍ അലി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.വി.കണ്ണന്‍, സുജാത എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ബോഡിഷോ പ്രദര്‍ശനവും ഉണ്ടായി. ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രവേശനം നേടുന്നവര്‍ക്ക് ഫീസില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍: 91 74033 89926