രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. വയോധികർ, ഗർഭിണികൾ, കുട്ടികൾ, രോഗബാധിതർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം
നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും കൈയിൽ കരുതുക
പരമാവധി ശുദ്ധജലം കുടിക്കുക. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക
ഇളംനിറത്തിലുള്ള അയഞ്ഞ പരുത്തിവസ്ത്രങ്ങൾ ധരിക്കുക. വിനോദയാത്ര നടത്തുന്നവർ നേരിട്ട് തീവ്രമായ ചൂടേൽക്കാത്ത രീതിയിൽ സമയക്രമീകരണം നടത്തുക.
ഇരുചക്രവാഹനങ്ങളിൽ ഭക്ഷണവിതരണം നടത്തുന്നവർ ഉച്ചസമയത്ത് (11 മുതൽ മൂന്നുവരെ) സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ചൂട് ഏൽക്കാതിരിക്കാനുതകുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും വേണം.