ഇന്ത്യൻ പ്രവാസി ന്യൂസ് മാഗസിൻ പ്രഖ്യാപിച്ച “എക്സലൻസ് ഇൻ ജേർണലിസം – 2023 ” മാധ്യമ പുരസ്ക്കാരം കണക്കമ്പാറ ബാബുവിന് 2023 ലെമികച്ച വാർത്ത റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരമാണ് മംഗളം ലേഖകൻ കണക്കമ്പാറ ബാബുവിന് ലഭിച്ചത്. പത്ത് വർഷം ജനക്ഷേമ മാഗസിൻ സ്റ്റാഫ് റിപ്പോർട്ടർ ആയിരുന്നു. പത്രപ്രവർത്തകൻ , സാമൂഹിക പ്രവർത്തകൻ , ജീവകാരുണ്യ പ്രവർത്തകൻ തുടങ്ങി വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബാബുവിന് പാലക്കാട് ജില്ലയിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള എസ്.എൻ.ജി.സി.എസിൻ്റെ 2021- ലെ കർമ്മ ശ്രേഷ്ഠ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി സാമുഹ്യ സേവനം ജീവിതചര്യയാ ക്കിയവർക്ക് അമേരിക്കൻ അംഗീകൃത അക്കാദമി റോയൽ അക്കാദമി ഓഫ് ഗ്ലോബൽ പീസും ബ്രാംപ്ടൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി കാനഡയും നൽകുന്ന സംസ്ഥാനത്തെ മികച്ച സാമൂഹിക പ്രവർത്തകനുള്ള ഡോ. അബ്ദുൾ കലാം അവാർഡ് ലഭിച്ചത് മികവിനുള്ള അംഗീകാരമായി. റോയൽ അക്കാദമി ഓഫ് ഗ്ലോബൽ പീസിന്റെ നേതൃത്വത്തിൽ സേലത്ത് നടന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സമ്മേളനത്തിലാണ് ഇന്റർനാഷണൽ ചെയർമാൻ എം. ജെ. സാംസൺ (അമേരിക്ക) അവാർഡ് കണക്കമ്പാറ ബാബുവിന് സമ്മാനിച്ചത്. പൊതു പ്രവർത്തനരംഗത്ത് സജീവമായിട്ടുള്ള കണക്കമ്പാറ ബാബു നിരവധി ജനകീയ സമരങ്ങളിൽ (ചിറ്റൂർ ഷുഗർ ഫാക്ടറി കർഷക സമരം , പറമ്പിക്കുളം – ആളിയാർ ജലസമരം , പ്ലാച്ചിമട കൊക്കോ കോള വിരുദ്ധ സമരം , ചിറ്റൂർ താലൂക്ക് ഗവ. ആശുപത്രിയുടെ ശോചനി യവസ്ഥക്കെതിരെ നടന്ന ജനകീയ സമരം, ) മുൻനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽകേരള കർഷക മുന്നണി സംസ്ഥാന ജോയിൻ്റ് കൺവീനർ , ഓർഗനൈസേഷൻ ഓഫ് സ്മാൾ ന്യൂസ് പേപ്പർ സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് , കേരള ജനക്ഷേമ സമിതി സംസ്ഥാന കോഡിനേറ്റർ എന്നി നിലകളിൽ പ്രവർത്തിച്ചുവരുന്നു. ചിറ്റൂർ താറക്കളം മിത്രാലയത്തിൽ ഭാര്യ ജലജയും മകൾ മിത്രയുമായാണ് താമസം.