ചിറ്റിലഞ്ചേരി എഴുത്തച്ഛൻ സമുദായത്തിന്റെ കുടുംബ സംഗമം

ചിറ്റിലഞ്ചേരി എഴുത്തച്ഛൻ സമുദായത്തിന്റെ കുടുംബ സംഗമം പ്രശസ്ത സിനിമ സംവിധായകൻ രഞ്ജിത്ത് ശങ്കർ ഉദ്ഘാടനം ചെയ്തു. സമുദായം പ്രസിഡന്റ് ആർ. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. റിട്ട. എസ്ഐ എം.ഹംസ സമൂഹ നിർമിതിയിൽ കുടുംബങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസെടുത്തു.
ആർ.ഹരിദാസൻ, ഡോ.എസ്. നാരായണൻ, ഡോ.യു. രാമദാസ്, എൻ.കെ. രാജൻ, റേഷനിങ് ഇൻസ്പെക്ടർ ശ്രീലത, പി.ഗിരിജ ബാബു, ഓമന ഉണ്ണികൃഷ്ണൻ, പി.എം. രാമൻകുട്ടി, സി.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. സമുദായാംഗങ്ങളുടെ മക്കളിൽ എസ് എസ്എൽസി, പ്ലസ്ടു എന്നിവയിൽ ഉന്നത വിജയം നേടിയവരെയും പ്രഫഷണൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവരെയും അനുമോദിച്ചു . സമുദായാംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും ഉണ്ടായിരുന്നു .