ജപമാല റാണിയിൽ പ്രധാന തിരുനാൾ ഇന്ന്

നെന്മാറ: ചിറ്റിലഞ്ചേരി ജപമാല റാണി പള്ളിയിലെ പരിശുദ്ധ ജപമാല റാണിയുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും പ്രധാന തിരുനാളായ് ഇന്ന് ആഘോഷിക്കും. വൈകിട്ട് മൂന്നിന് ജപമാലയും തുടർന്ന് ഫാ. സിറിയക് മഠത്തിൽ (സിഎംഐ) നയിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ ഫാ. സീജോ കാരിക്കാട്ടിൽ ബൈബിൾ സന്ദേശവും നൽകും. ഇന്നലെ രാവിലെ ഭവനങ്ങളിലേക്ക് ജപമാല പ്രദക്ഷിണവും വൈകിട്ട് നാലിന് ഫാ. ടോജി ചെല്ലംങ്കോട്ട് കാർമികത്വം വഹിക്കുന്ന വി. കുർബാനയും ആഘോഷമായ ജപമാല പ്രദക്ഷിണവും നടന്നു. സെന്റ് തോമസ് നഗറിലുള്ള കപ്പേളയിൽ നിന്നു തുടങ്ങി ജപമാല റാണി ദേവാലയത്തിലേക്ക് ആയിരുന്നു ജപമാല പ്രദക്ഷിണം. തിങ്കളാഴ്ച രാവിലെ 6.30 ന് മരിച്ചവരുടെ ഓർമ്മക്കായുള്ള കുർബാനയോടെ തിരുനാളിനെ സമാപനമാകും. വികാരി ഫാ. ഷിജോ മാവറയിൽ, കൈകാരന്മാർ ബേബി ആരിശ്ശേരി, മാത്യു കാപ്പിൽ, കൺവീനർമാരായ സിജു വടാശ്ശേരി, ആന്റോ മുല്ലൂപ്പറമ്പിൽ, കൊച്ചുറാണി ആനാച്ചാലിൽ തുടങ്ങിയവർ തിരുനാളിന് നേതൃത്വം നൽകി.