ചൈനയിൽ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (എച്ച്‌എംപിവി) പടരുന്നതായി റിപ്പോർട്ട്. ചൈനയിലെആശുപത്രികളെല്ലാംരോഗികളെകൊണ്ട്നിറഞ്ഞിരിക്കുകയാണെന്നാണ്സാമൂഹികമാദ്ധ്യമങ്ങളിൽപോസ്റ്റുകൾവന്നിരിക്കുന്നത്. കൊവിഡ് വ്യാപനം കഴിഞ്ഞ് അഞ്ച് വർഷം പിന്നിട്ടപ്പോഴാണ് ഈ പുതിയ വൈറസ് എത്തിയിരിക്കുന്നത്.
വൈറസ് ബാധയേറ്റ് നിരവധി മരണം സംഭവിച്ചതായും അന്താരാഷ്‌ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട്ചെയ്യുന്നു. ഇൻഫ്ലുവൻസ, ഹ്യൂമൻമെറ്റാന്യൂമോവൈറസ്, കൊവിഡ് എന്നിങ്ങനെ ഒന്നിലേറെ വൈറസുകൾ ചൈനയിൽ പടരുന്നതായും രാജ്യത്ത് നിന്നുള്ള ചില എക്‌സ്ഹാൻഡിലുകളിൽ പോസ്റ്റ് വന്നിട്ടുണ്ട്.തിങ്ങിനിറഞ്ഞആശുപത്രികളിൽ മാസ്‌ക് ധരിച്ച് ചികിത്സയ്‌ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ്സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.