ചേർത്തല സ്വദേശി ജെ.ഇന്ദു (42) ആണ് മരിച്ചത്. ഭക്ഷ്യവിഷ ബാധയേറ്റതാകാം മരണകാരണമെന്നാണ് നിഗമനം. വ്യാഴാഴ്ച രാത്രി തുമ്പച്ചെടി തോരന്‍ കഴിക്കുകയും പുലർച്ചെ ഇവർക്ക് ശാരീരികഅസ്വസ്ഥതകൾ അനുഭവപ്പെടുകയുമായിരുന്നു. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെചേർത്തല സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്‌ദ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപ്രത്രിയിലും എത്തിച്ചെങ്കിലും ഇന്ന് വൈകീട്ട് മരണപ്പെടുകയായിരുന്നു.