ച​രി​ത്ര​വി​ല​യി​ലേ​ക്ക് കു​തി​ച്ച് സ്വ​ർ‌​ണം; 64,000 രൂ​പ​യ്ക്ക​രി​കെ.

സം​സ്ഥാ​ന​ത്ത് ച​രി​ത്ര​വി​ല​യി​ലേ​ക്ക് വീ​ണ്ടും കു​തി​ച്ചു​ക​യ​റി സ്വ​ർ​ണം. പ​വ​ന് 280 രൂ​പ​യും ഗ്രാ​മി​ന് 35 രൂ​പ​യു​മാ​ണ് ഇ​ന്ന് കൂ​ടി​യ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 63,840 രൂ​പ​യി​ലും ഗ്രാ​മി​ന് 7,980 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​വ​ന് 64,000 രൂ​പ​യെ​ന്ന പു​തി​യ നാ​ഴി​ക​ക്ക​ല്ലി​ലേ​ക്ക് ഇ​നി 160 രൂ​പ​യു​ടെ കു​റ​വ് മാ​ത്ര​മാ​ണു​ള്ള​ത്.