ഛത്തീസ്‌ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ചു 2 മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി.. കന്യാസ്ത്രീകളെയും യുവതികളെയും ബജ്റങ്‌ങൾ പ്രവർത്തകർ സമാന്തരമായി ചോദ്യം ചെയ്തെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നിലവിൽ മനുഷ്യക്കടത്ത് ആരോപിച്ചാണു കേസ് റജിസ്റ്റർ ചെയ്തതിരിക്കുന്നത്. എന്നാൽ ഇവർക്കെതിരെ മതപരിവർത്തന കുറ്റവും ചുമത്താൻ ശ്രമം നടക്കുന്നുവെന്നും സഭാ വൃത്തങ്ങൾ.