ചില്ലിക്കൊമ്പൻ ചക്ക തേടി പാടികള്‍ക്കു സമീപം.

നെല്ലിയാമ്പതി : പുലയംപാറയില്‍ ചില്ലിക്കൊമ്പൻ പ്ലാവുകളിലെ ശേഷിക്കുന്ന ചക്കക്കായി കറങ്ങുന്നു. വ്യാഴാഴ്ച രാവിലെ ചന്ദ്രമല എസ്റ്റേറ്റ് പരിസരത്തെ തൊഴിലാളികള്‍ താമസിക്കുന്ന പാടികള്‍ക്ക് സമീപമുള്ള പ്ലാവിലാണ് ചില്ലിക്കൊമ്ബന്‍റെ പരാക്രമം. പ്ലാവില്‍ ശേഷിച്ച ചക്കകള്‍ക്കായി മരത്തില്‍ കാല്‍ വച്ച്‌ പറിക്കാൻ ശ്രമിക്കുകയും കിട്ടാതെ വന്നതിനാല്‍ ഉയരക്കൂടുതലുള്ള മരം ഏറെ നേരം കുലുക്കി ചക്ക വീഴ്ത്താൻ ശ്രമിക്കുകയും ചെയ്യുന്നു.

പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഒരു മണിക്കൂറോളം പ്ലാവിന് ചുറ്റും സമയം ചെലവഴിച്ച്‌ തൊട്ടടുത്ത കുന്നിൻ ചരിവിലേയ്ക്ക് പോയതായി പ്രദേശവാസിയും ജീപ്പ് ഡ്രൈവറുമായ ദിലീപ് പറഞ്ഞു. ഒരാഴ്ചയോളമായി ചില്ലിക്കൊമ്പൻ പരിസരത്തു തന്നെ കറങ്ങുന്നത് ജാഗ്രതയോടെയാണ് പ്രദേശവാസികള്‍ വീക്ഷിക്കുന്നത്.