ആസാദി കാ അമൃതമഹോത്സവ് ആലത്തൂർ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എ. അംഗമായിരുന്ന കാവശ്ശേരി വേപ്പിലശ്ശേരി വലിയ വീട് വാസുനായർക്ക് ആദരം. ആസാദി കാ അമൃതമഹോത്സവിന്റെ ഭാഗമായാണ് സർക്കാർ ആദരവ് നൽകിയത്. അന്തരിച്ച വാസുനായരുടെ ഭാര്യ മീനാക്ഷിക്കുട്ടി അമ്മയെ ആലത്തൂർ തഹസീൽദാർ പി. ജനാർദ്ദനനും ഭൂരേഖാ തഹസീൽദാർ ആർ. മുരളീമോഹനും ആദരിച്ചു. ഡപ്യൂട്ടി തഹസീൽദാർ വി.വി. വിജിത, വില്ലേജോഫീസർ എൻ. ചിത്രകല എന്നിവരും ഒപ്പമുണ്ടായിരുന്നു. 1942ൽ മലേഷ്യയിൽ ജോലി ചെയ്യുമ്പോഴാണ് വാസുനായർ സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി ഇന്ത്യൻ […]
Read More