രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1ൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ലഭിച്ചു. നിർദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദു(എൽ1)വിനു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥം ലക്ഷ്യമാക്കിയുള്ള കുതിപ്പിനിടെ ആദിത്യ പകർത്തിയ സെൽഫിയും ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രവുമാണ് ഐഎസ്ആർഒ ഇന്നു പുറത്തുവിട്ടത്. സെപ്റ്റംബർ രണ്ടാം തീയതി പകൽ 11.50നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. 125 ദിവസം കൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച ശേഷമാകും ‘ആദിത്യ’ ലക്ഷ്യസ്ഥാനത്ത് […]
Read MoreCategory: ദേശീയം
വ്യാജമായി നിർമിച്ചത് 2 ലക്ഷം ആധാർ, വോട്ടർ, പാൻ കാർഡുകൾ; വില്‍പന 5മുതൽ 200 രൂപക്ക് വരെ, ഞെട്ടി ഗുജറാത്ത് പൊലീസ്
സൂറത്ത്: ഗുജറാത്തിൽ പൊലീസിനെ ഞെട്ടിച്ച് വ്യാജ രേഖാ നിർമാണം. ആധാർ കാർഡുകൾ, വോട്ടർ ഐഡി കാർഡുകൾ, പാൻ കാർഡ് തുടങ്ങിയ പ്രധാന രേഖകൾ വ്യാജമായി നിർമിച്ച് കുറഞ്ഞ വിലക്ക് വിൽക്കുന്ന സംഘത്തിലെ പ്രധാനികളെ ഗുജറാത്ത് പൊലീസ് പിടികൂടി. രണ്ടുപേരെയാണ് പൊലീസ് പിടികൂടിയത്. രണ്ട് ലക്ഷത്തോളം വ്യാജ രേഖകൾ നിർമിച്ച് രാജ്യത്താകമാനം വിതരണം ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്. കുറ്റവാളികളുടെ പ്രവൃത്തി രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള രണ്ട് പേരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇവർ രണ്ട് […]
Read Moreവാർത്ത പ്രഭാതം
? രാജ്യത്തെ 80 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നവരെന്ന് പ്യൂ ഗവേഷണ കേന്ദ്രത്തിന്‍റെ സർവെ. പത്തിൽ ഏഴ് ഇന്ത്യക്കാരും ആഗോളതലത്തിൽ രാജ്യത്തിന്‍റെ സ്വാധീനം സമീപകാലത്ത് വർധിച്ചുവരുന്നതായി വിശ്വസിക്കുന്നെന്നും സർവെ പറയുന്നു. ഡൽഹിയിൽ അടുത്തയാഴ്ച നടക്കുന്ന ജി 20 ഉച്ചകോടിക്കു മുന്നോടിയായാണു സർവെ നടത്തിയത്. ?അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി അഭ്യൂഹങ്ങൾ കനക്കുന്നു. പാചക വാതകത്തിന് വില കുറച്ചതോടെയാണ് ഇത്തരത്തിലുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചത്.നിലവിലുള്ള പതിനേഴാം ലോക്‌സഭയ്ക്ക് 2024 മേയ് […]
Read Moreഗുജറാത്തിൽ ചൈനീസ് പൗരൻ 1400 കോടികൾ തട്ടിയ സംഭവം; കേന്ദ്ര സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കോൺഗ്രസ്
ഗുജറാത്തിൽ ചൈനീസ് പൗരൻ 1400 കോടികൾ തട്ടിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്. ഇന്ത്യക്കാരെ കൊള്ളയടിച്ച് രാജ്യം വിടുന്ന ചൈനീസ് തട്ടിപ്പുകാർക്കു നേരെയല്ല, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടാണ് അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ഉപയോഗിക്കുന്നതെന്നും സംഭവത്തിൽ കേന്ദ്ര സർക്കാർ ധവള പത്രം ഇറക്കണമെന്നും പാർട്ടിവക്താവ് പവൻ ഖേര പത്രസമ്മേളനത്തിൽ പറഞ്ഞു. ഫുട്‌ബോൾ വാതുവെപ്പ് ആപ്പ് ഉപയോഗിച്ച് ഗുജറാത്തിൽനിന്ന് ഒമ്പതുദിവസംകൊണ്ട് 1400 കോടി രൂപ തട്ടിച്ച് വൂ ഉയാൻബെ എന്ന ചൈനക്കാരൻ രാജ്യംവിട്ടെന്നാണ് തെളിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ ആഭ്യന്തരമന്ത്രി അമിത് […]
Read Moreചരിത്രനേട്ടത്തിനരികെ ഇന്ത്യ; ചന്ദ്രയാന്‍ മൂന്നിന്റെ നിര്‍ണായക ഘട്ടം വിജയകരം
ചന്ദ്രയാന്‍ 3ന്റെ നിര്‍ണായക ഘട്ടം വിജയകരമായി പൂര്‍ത്തിയായി. ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടു. ഇതോടെ ലാന്‍ഡര്‍ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. 23ന് വൈകിട്ട് 5.47ന് ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് നടത്തും.വേര്‍പെടുന്ന പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ നിലവിലെ ഭ്രമണപഥത്തില്‍ തുടരുകയാണ്. വിക്രം എന്ന ലാന്‍ഡറിന്റെ ലാന്‍ഡിങ് ഏരിയ നിര്‍ണയം ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ നടക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്താണ് ലാന്‍ഡിങ്. 500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഏരിയ […]
Read Moreആളുകളെ നഗ്നരായി കാണുന്ന മാന്ത്രിക കണ്ണാടി നൽകാമെന്ന് പറഞ്ഞ് 72 -കാരനിൽ നിന്നും തട്ടിയത് ഒമ്പതുലക്ഷം രൂപ
ആളുകളെ നഗ്നരായി കാണാൻ കഴിയുന്ന മാന്ത്രിക കണ്ണാടി നൽകാമെന്ന് പറഞ്ഞ് 72 -കാരനിൽ നിന്നും പണം തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നുള്ള മൂന്നു പേരെയാണ് കഴിഞ്ഞ ദിവസം ഭുവനേശ്വറിലെ നയാപള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. കാൺപൂർ സ്വദേശിയായ 72 -കാരനാണ് തട്ടിപ്പിനിരയായത്. ഇയാളിൽ നിന്നും ആളുകളെ നഗ്നരായി കാണുന്ന മാന്ത്രിക കണ്ണാടി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപയാണ് ഈ മൂന്നംഗ സംഘം തട്ടിയെടുത്തത്. സാന്ത്രാഗച്ചി സ്വദേശിയായ പാർത്ഥ സിംഗ്‌റേ (46), നോർത്ത് […]
Read Moreപ്രണയം എതിർത്തു; മുത്തശ്ശിയെയും സഹോദരഭാര്യയെയും 19കാരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി
പ്രണയം എതിർത്തതിന് മുത്തശ്ശിയെയും സഹോദരഭാര്യയെയും 19കാരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം വർഷ ഫാർമസി വിദ്യാർത്ഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ മധുരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. കൊലപാതകത്തിന് പിന്നിൽ പ്രണയം എതിർത്തതിലുള്ള വൈരാഗ്യമാണെന്ന് പ്രതികൾ സമ്മതിച്ചു.മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊന്നതിന് ശേഷം മൃതദേഹം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിപ്പിക്കുകയായിരുന്നു. ഇരുവരുേയും കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. ഫാർമസി വിദ്യാർത്ഥിയായ ഗുണശീലന്റെ സഹപാഠിയുമായുള്ള പ്രണയബന്ധം മുത്തശിയും സഹോദര ഭാര്യയും എതിർത്തിരുന്നു. ഇതിനെത്തുടര്‍ന്ന് വീട്ടിൽ […]
Read Moreപ്രണയാഭ്യർത്ഥന നിരസിച്ചതിന് 12 കാരിയെ അമ്മയുടെ കൺമുന്നിൽ വച്ച് കുത്തിക്കൊന്നു.
മഹാരാഷ്ട്രയിലെ കല്യാണിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 12 കാരിയെ അമ്മയുടെ കൺമുന്നിൽ വച്ച് കുത്തിക്കൊന്നു. കൊലപാതകം നടത്തിയ 20 കാരനെ സംഭവ സ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ അക്രമിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എട്ട് തവണയാണ് പെൺകുട്ടിക്ക് കുത്തേറ്റത്. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Read Moreകേരളത്തിൽ വൻ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടു
കൊച്ചി: കേരളത്തിൽ സ്ഫോടനങ്ങൾ നടത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതായി ഐഎസ് ഭീകരവാദക്കേസിൽ അറസ്റ്റിലായ ഷിയാസ് സിദ്ദിഖിന്റെ മൊഴി. തൃശൂരും പാലക്കാടും നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നാണ് അറസ്റ്റിലായ ഷിയാസ് എൻഐഎയോട് വെളിപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം പ്രതി വ്യക്തമാക്കിയത്. അതേസമയം രണ്ടാം പ്രതി നബീലിനായി അയൽ സംസ്ഥാനങ്ങളിലും വ്യാപക തിരച്ചിൽ നടക്കുകയാണ്. നേരത്തെ അറസ്റ്റിലായ ആഷിഫ്, പിടിയിലാകാനുള്ള നബീൽ എന്നിവർക്കൊപ്പം ചേർന്നാണ് ഐഎസ് കേരള മൊഡ്യൂളിന്റെ ഭാഗമായിരുന്ന ഷിയാസ് സിദ്ദീഖ് ഭീകരാക്രമണ പദ്ധതികളുടെ ഭാഗമായത്. തൃശൂരിലെ കാട്ടൂർ സ്വദേശിയായ […]
Read Moreവാർത്താകേരളം
വാർത്താകേരളം [17.08.2023] എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്‌സ്റ്റ് ബുക്കുകൾ പുറത്തിറക്കും?️എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്‌സ്റ്റ് ബുക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് 23 ന് പുറത്തിറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഓഗസ്റ്റ് 23 ന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.ദേശീയ – സംസ്ഥാന തലങ്ങളിൽ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ ആരംഭിച്ചിരിക്കുന്ന സമയമാണിപ്പോൾ. ഇതിനിടയിൽ ദേശീയ തലത്തിൽ എൻസിഇആർടിയുടെ നേതൃത്വത്തിൽ ആറാം ക്ലാസ്സ് മുതൽ പന്ത്രണ്ട് […]
Read More