Category: കുറിപ്പുകൾ

പിഴ ചുമത്തിയതിന് ആത്മഹത്യാശ്രമവുമായി പോലീസ് സ്റ്റേഷന് മുന്നിൽ ലോറി ഡ്രൈവർ

കണ്ണൂർ∙ പൊലീസിന്റെ വാഹന പരിശോധനയ്ക്കു പിന്നാലെ ലോറി ഡ്രൈവറുടെ ആത്മഹത്യാശ്രമം. അരവഞ്ചാൽ മുതലപ്പെട്ടി സ്വദേശിയാണു പെട്രോൾ ഒഴിച്ചു തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പെരിങ്ങോം പൊലീസ് സ്റ്റേഷനു മുന്നിലാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. ചെത്തുകല്ലുമായി പോയ ലോറി തടഞ്ഞുവച്ച പെരിങ്ങോം പൊലീസ് 25,000 രൂപ പിഴയടയ്‌ക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ലോറി സ്റ്റേഷൻ വളപ്പിൽ കയറ്റിയിടാനും നിർദേശിച്ചു. വാഹനം റോഡരികിൽ നിർത്തിയ ഡ്രൈവർ താക്കോൽ പൊലീസിനെ ഏൽപിക്കുകയും പിഴ അടയ്ക്കാൻ തന്റെ കയ്യിൽ പണമില്ലെന്നു അറിയിക്കുകയും […]

Read More

ഓണത്തിരക്കിലായി നാട്. ഓണമേളകള്‍ ഒരുങ്ങുന്നു.

ഓണത്തിന്‌ ആഴ്ചകൾ ശേഷിക്കെ സജീവമായി ഓണവിപണി. വസ്ത്രവ്യാപാരികളും പലവ്യജ്ഞന വ്യാപാരികളും ഓണവിപണി പ്രതീക്ഷിച്ചുള്ള സാധനങ്ങൾക്കായി പ്രത്യേക സംഭരണവും തയ്യാറാക്കി. ഉപഭോക്താക്കളെ ആകർഷിക്കാൻ വിലക്കിഴിവിനൊപ്പം സമ്മാനങ്ങളും ഒരുക്കുന്നുണ്ട്. ഖാദി പഴയ ഖാദിയല്ല ഓണത്തിന് പുത്തൻകോടിയെന്ന മലയാളി പാരമ്പര്യത്തിനൊപ്പം നിൽക്കാൻ പുതിയ ഉൽപ്പന്നങ്ങളും റിബേറ്റ് വിൽപ്പനയുമായി ഖാദി കൈത്തറി മേളകൾ സജീവമായി. കേരള ഖാദി ഗ്രാമ വ്യാവസായ ബോർഡിന്റെ മേള 27 വരെ നടത്തും. മേളയിൽ 30 ശതമാനംവരെ റിബേറ്റ് ലഭിക്കും. സർക്കാർ, അർധ സർക്കാർ ജീവനക്കാർക്ക് ഒരുലക്ഷം രൂപയുടെ […]

Read More

ഉൽക്കകൾ ആകാശത്തു മിന്നും. ഈ ആകാശപ്പൂരം 2023 ആഗസ്റ്റ് 12 അർദ്ധരാത്രി

ആകാശക്കാഴ്ച എല്ലാവർക്കും ഇഷ്ടമല്ലേ?അത്തരം ഒരു ദൃശ്യ വിസ്മയം ഒരുക്കുന്ന ഉൽക്ക വർഷം ഈ മാസം. ഈ ദിവസം 50 മുതൽ 100 വരെ ഉൽക്കകൾ ആകാശത്തു മിന്നും. ഈ ആകാശപ്പൂരം 2023 ആഗസ്റ്റ് 12 അർദ്ധരാത്രി മുതൽ പുലർച്ച വരെയാണ് കാണുക.നിലാവില്ലാത്ത ആകാശത്ത് കൂടുതല്‍ ശോഭയോടെ ഇത്തവണ ഉല്‍ക്കവര്‍ഷം കാണാമെന്നാണ് വാനനിരീക്ഷകള്‍ പറയുന്നത്. വര്‍ഷത്തിലെ ഏറ്റവും ദീര്‍ഘവും കൂടുതല്‍ വ്യക്തവുമായ ഉല്‍ക്ക വര്‍ഷമാണ് 12ന് ദൃശ്യമാകുക. ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തില്‍ പ്രവേശിക്കുന്ന പാറക്കഷണങ്ങളും തരികളുമാണ് ഉല്‍ക്കകള്‍. […]

Read More

സംവിധായകൻ സിദ്ദിഖ്‌ ഇനി ഓർമ്മ;

അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മലയാളത്തിന്‌ മനസ്സുതുറന്ന ചിരിസമ്മാനിച്ച സൂപ്പർഹിറ്റ്‌ സിനിമകളുടെ സംവിധായകൻ സിദ്ദിഖ്‌ (62) ഇനി നോവോർമ. ചൊവ്വ രാത്രി ഒമ്പതുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ഇടയ്‌ക്ക്‌ ന്യുമോണിയ ബാധിച്ച്‌ ആരോഗ്യനില മോശമായിരുന്നു. പിന്നീട്‌ നില മെച്ചപ്പെട്ടെങ്കിലും ഞായറാഴ്‌ചയുണ്ടായ ഹൃദയാഘാതം വീണ്ടും സ്ഥിതി ഗുരുതരമാക്കി.   കൊച്ചി പുല്ലേപ്പടി സ്വദേശിയായ സിദ്ദിഖ് താമസം കാക്കനാട്‌ നവോദയയിലായിരുന്നു. കറുപ്പിനുമൂപ്പിൽ വീട്ടിൽ ഇസ്‌മയിൽ ഹാജി- സൈനബ ദമ്പതികളുടെ മകനായി 1960 […]

Read More

കേന്ദ്രത്തോട് മൂന്ന് ചോദ്യങ്ങളുമായി പ്രതിപക്ഷം; ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ച

ന്യൂഡൽഹി> മണിപ്പുർ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേൽ ലോക്‌സഭയിൽ ചർച്ച പുരോഗമിക്കുന്നു. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. എന്തുകൊണ്ടാണ്  പ്രധാനമന്ത്രി ഇന്നുവരെ മണിപ്പൂർ സന്ദർശിക്കാത്തത്?, മണിപ്പൂരിലെ കുറിച്ച് സംസാരിക്കാൻ മോദിക്ക് 80 ദിവസം വേണ്ടിവന്നു. അതും മുപ്പത് സെക്കന്റാണ് സംസാരിച്ചത്. എന്തുകൊണ്ട് സംസാരിക്കുന്നില്ല?,  മണിപ്പൂർ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല? തുടങ്ങിയ മൂന്ന് ചോദ്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ചു. മണിപ്പൂർ കത്തുന്നു എന്നതിനർത്ഥം ഇന്ത്യ കത്തുന്നു എന്നതാണ്. മണിപ്പൂരിൽ വിഭാഗീയതയുണ്ട് എന്നതിനർത്ഥം […]

Read More

ആധാർ പുതുക്കൽ: സൗജന്യസേവനം ഈ തിയ്യതി വരെ മാത്രം

  ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകൾ എടുക്കാനും, സർക്കാർ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുൾപ്പെടെ എന്തിനും ഏതിനും ആധാർ നിർബന്ധമാണ്. പ്രധാന തിരിച്ചറിയൽ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം.   മാത്രമല്ല ആധാർ നമ്പറുകളുള്ള എല്ലാ വ്യക്തികളും എൻറോൾമെന്റ് തിയതി മുതൽ 10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)ശുപാർശ ചെയ്തിട്ടുണ്ട്. ആധാർ കാർഡ് ഉപയോക്താക്കൾക്ക് സെപ്റ്റംബർ 30 വരെ സൗജന്യമായി ആധാർ രേഖകൾ […]

Read More

വാർത്തകൾ ചുരുക്കത്തിൽ

  ◾കൂട്ടുകക്ഷി സര്‍ക്കാരിനുള്ള സാഹചര്യമൊരുക്കരുതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകള്‍ 25,000 കോടി രൂപ മുടക്കി നവീകരിക്കുന്ന പദ്ധതിക്കു തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു മോദി. കേരളത്തിലെ പയ്യന്നൂര്‍, കാസര്‍ഗോഡ്, വടകര, തിരൂര്‍, ഷൊര്‍ണൂര്‍ സ്റ്റേഷനുകളും പദ്ധതിയിലുണ്ട്. പ്രതിപക്ഷം വികസനവിരോധികളാണ്. അഴിമതിയേയും കുടുംബാധ്യപത്യത്തേയും ഇന്ത്യക്കു പുറത്താക്കണം. രാജ്യത്തെ ഐക്യം തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത വേണം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വീടുകളില്‍ പതാക ഉയര്‍ത്തുന്ന ഹര്‍ഘര്‍ തിരംഗ ഇത്തവണയും വേണമെന്നും മോദി ആവശ്യപ്പെട്ടു.   ◾കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന വിജിലന്‍സിന് […]

Read More

വാർത്താ പ്രഭാതം

  ◾സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തിനു തയാറാക്കിയ 43 പേരുടെ പട്ടികയില്‍നിന്ന് രണ്ടാഴ്ചക്കുള്ളില്‍ നിയമനം നടത്തണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പട്ടികയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കരടു പട്ടികയായി പരിഗണിച്ചാല്‍ മതിയെന്നു മന്ത്രി ആര്‍. ബിന്ദു നിര്‍ദ്ദേശിച്ചിരിക്കേയാണ് പട്ടിക അന്തിമ പട്ടികയായി പരിഗണിച്ച് നിയമനം നടത്താന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.   ◾സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം. മുഖ്യമന്ത്രി സാംസ്‌കാരികവകുപ്പിനാണു നിര്‍ദേശം നല്‍കിയത്. സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്കു നല്‍കിയ […]

Read More

ധനലക്ഷ്മി ബാങ്കിന് 28.30 കോടി രൂപയുടെ അറ്റ ലാഭം.

  ധനലക്ഷ്മി ബാങ്കിന് 2023-24 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 28.30 കോടി രൂപയുടെ അറ്റ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 26.43 കോടി രൂപയുടെ അറ്റനഷ്ടമായിരുന്നു. 57.94കോടി രൂപയാണ് ബാങ്കിന്റെ ഒന്നാം പാദ പ്രവര്‍ത്തന ലാഭം. മൊത്തം ബിസിനസ് 10.06 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി 21,300 കോടി രൂപയില്‍ നിന്നും 23,442 കോടി രൂപയായി. മൊത്തം നിക്ഷേപം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ഇതേ കാലയളവില്‍ 12,576 കോടി രൂപയായിരുന്നത് 13,402 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട് […]

Read More

കൊതുകുതിരി ഒളികാമറ: യുവാവ് പിടിയിൽ

ജോജി തോമസ്   കോഴിക്കോട് ഹോട്ടൽ മുറിയിൽ കൊതുകുതിരി ഒളികാമറ:നവദമ്പതികളുടെ ദൃശ്യം പകർത്തി ബ്ലാക്ക് മെയിൽ, യുവാവ് പിടിയിൽ തിരൂർ: ഹോട്ടൽ മുറിയിലെ കൊതുകുതിരിയിൽ ഒളികാമറ സ്ഥാപിച്ച് നവദമ്പതികളുടെ സ്വകാര്യ ദൃശ്യം പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ഹോട്ടൽ ജീവനക്കാരനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചേലേമ്പ്ര മക്കാടംപള്ളി വീട്ടിൽ അബ്ദുൽ മുനീറിനെയാണ് (35) കോഴിക്കോട്ടുനിന്ന് കഴിഞ്ഞ ദിവസം തിരൂർ പൊലീസ് പിടികൂടിയത്. കോഴിക്കോട്ടെ ഹോട്ടലിൽ മാസങ്ങൾക്കു മുമ്പാണ് ദമ്പതികൾ മുറിയെടുത്ത് താമസിച്ചത്. […]

Read More