നെന്മാറ, അയിലൂർ പഞ്ചായത്തിലൂടെ ഒലിപ്പാറ, കയറാടി, നെന്മാറ വഴി കോട്ടയത്തേക്കുള്ള സർവീസ് പുനരാരംഭിച്ചില്ല. വിവിധ തലത്തിലുള്ള ജനപ്രതിനിധികളും പൊതുജനങ്ങളും നിരന്തരം ആവശ്യപ്പെട്ടിട്ടും ഒലിപ്പാറ-കയറാടി-കോട്ടയം സർവീസ് മാത്രമാണ് കോവിഡ് കാലത്തിനു ശേഷം പുനരാരംഭിക്കാത്തത്. മലയോര കുടിയേറ്റ മേഖലയായ ഒലിപ്പാറയിൽ നിന്ന് രാവിലെ ആറിന് സർവീസ് ആരംഭിച്ച് രാത്രി 8:30ന് തിരിച്ചെത്തുന്ന രീതിയിലായിരുന്നു സർവീസ്. മേഖലയിലുള്ളവരുടെ വ്യാപാര, ചികിത്സ തുടങ്ങി നാട്ടിലുള്ള ബന്ധുക്കളെ വരെ സന്ദർശിക്കാനും അതിരാവിലെ തൃശ്ശൂർ എറണാകുളം ഭാഗത്തേക്ക് ജോലിക്ക് പോകുന്നവർക്കും തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് […]
Read MoreCategory: കേരളം
ക്ഷേത്രങ്ങളിൽ ഇനി രാഷ്ട്രീയകൊടി വേണ്ട ! കർശന നിർദ്ദേശവുമായി സംസ്ഥാന സർക്കാർ.
ക്ഷേത്രങ്ങളിലോ ക്ഷേത്ര പരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ കൊടി-തോരണങ്ങളോ ചിഹ്നമോ അടയാളമോ വേണ്ടെന്ന് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച് ദേവസ്വം വകുപ്പ് ക്ഷേത്രങ്ങൾക്ക് കർശന നിർദ്ദേശം നൽകി. ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും സർക്കാരിന്റെ സാമ്പത്തികസഹായം കൈപ്പറ്റുന്നതുമായ ക്ഷേത്രങ്ങൾക്കാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. ഏകവർണ പതാക, രാഷ്ട്രീയസംഘടനകളിലെ വ്യക്തികളുടെയോ ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെയോ ചിത്രം, മത -സാമുദായിക സ്പർധയുണ്ടാക്കുന്നതും വളർത്തുന്നതുമായ പ്രചാരണ സാധനങ്ങൾ എന്നിവ ക്ഷേത്രത്തിലോ പരിസരത്തോ പ്രദർശിപ്പിക്കരുതെന്നാണ് സർക്കാർ നിർദ്ദേശം.
Read Moreകെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശിക്കു ദാരുണാന്ത്യം.
കൊഴിഞ്ഞാമ്പാറയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു. മധുര ആണ്ടാൾപുരം അഗ്രിനി നഗർ സ്വദേശി ശിൽവരാജിൻ്റെ മകൻ ഡോ. പ്രവീൺകുമാറാണ് (41) മരിച്ചത്. ഡോ. പ്രവീൺകുമാർ മധുരൈ കാമരാജ് സർവകലാശാലയിലെ ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്‌മെൻറ് വകുപ്പധ്യക്ഷനാണ്. ചിറ്റൂരിൽനിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്‌ആർടിസി ബസുമായാണ് കൂട്ടിയിടിച്ചത്. ഗുരുവായൂരിൽനിന്ന് മടങ്ങുകയായിരുന്നു ഡോക്‌ടറും സുഹൃത്തും. ഞായറാഴ്ച രാവിലെ 6:30-ന് പാലക്കാട്-പൊള്ളാച്ചി അന്തർസംസ്ഥാനപാതയിലെ കൊഴിഞ്ഞാമ്പാറയിലാണ് അപകടമുണ്ടായത്. ഉടൻതന്നെ നാട്ടുകാർ ഇവരെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാലക്കാട്ടെ സ്വകാര്യ […]
Read Moreഅന്തർദേശീയ കാർ റാലിയിൽ പങ്കെടുത്ത് ചാമ്പ്യൻ ആവുക എന്ന ലക്ഷ്യവുമായി കഠിന പരിശീലനത്തിലാണ് കൊടുവായൂർ നവക്കോട് സ്വദേശി കെ സി ആദിത്..👍👇
സൗദിയിൽ നവംബർ 26 മുതൽ 29 വരെ നടക്കുന്ന അന്തർദേശീയ റാലിയിൽ പങ്കെടുക്കാനുള്ള മുന്നൊരുക്കത്തിലാണ് ആദിത്. നാവിഗേറ്ററായി പോകുന്നതാവട്ടെ സുഹൃത്തും, സ്ഥിരം നാവിഗേറ്ററുമായ ബാംഗ്ലൂർ സ്വദേശി കെ. എം. ഹാരിസ് ആണ്.ദേശിയ കാര്‍ റാലിയില്‍ പങ്കെടുത്ത 13 കൊല്ലത്തെ അനുഭവസമ്പത്തുമായാണ് ചാമ്പ്യൻ കിരീടം ചൂടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ മാസം ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ വെച്ച് നടന്ന മോട്ടോര്‍ സ്‌പോര്‍ട്‌സ് ഇന്‍കോര്‍പ്പറേറ്റഡ് 14 മത് ദക്ഷിണ്‍ ഡെയര്‍ ക്രോസ് കണ്‍ട്രി റാലിയിൽ ക്രോസ് കണ്‍ട്രി മത്സരത്തില്‍ ആദിത്തും, നാവിഗേറ്റർ ബാംഗ്ലൂർ […]
Read Moreകാര്‍ കഴുകുന്ന പവര്‍വാഷറില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം..🌹👇
മലപ്പുറത്ത് വീട്ടുകാരുമായി വിവാഹത്തിനു പോകാന്‍ പുലര്‍ച്ചെ കാര്‍ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയില്‍ മുരളീ കൃഷ്ണന്‍ (32) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 5 നാണ് സംഭവം.യുസി പെട്രോളിയം ഉടമ പരേതനായ യുസി മുകുന്ദന്റെ മകനാണ്. കാര്‍ കഴുകാന്‍ ഉപയോഗിച്ച പവര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റതായാണ് കരുതുന്നത്. നിലവിളി കേട്ട് വീട്ടുകാര്‍ നോക്കിയപ്പഴാണ് കാറിനു സമീപം യുവാവ് വീണു കിടക്കുന്നത് കണ്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് മൃതദേഹം മെഡിക്കല്‍ കോളജ്ആശുപത്രിയിലേക്ക്മാറ്റി.
Read Moreശ്രീകൃഷ്ണജയന്തി ഘോഷയാത്രയുടെ ഭാഗമായി ഇന്ന് വൈകീട്ട് നാലു മുതൽ വടക്കഞ്ചേരി ടൗണിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പോലീസ്.👇
നെന്മാറ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ആമക്കുളത്തുനിന്ന് തിരിഞ്ഞ് ദേശീയപാതയിൽ പ്രവേശിച്ച് റോയൽ ജങ്ഷനിൽനിന്ന് സർവീസ്റോഡുവഴി തിരിഞ്ഞുപോകണം. പാലക്കാട് ഭാഗത്തുനിന്നു വരുന്ന ബസുകൾ മംഗലത്തുനിന്ന് നേരേ ദേശീയപാതയിലൂടെ വന്ന് റോയൽ ജങ്‌ഷനിൽനിന്ന് തിരിഞ്ഞ് സർവീസ് റോഡ് വഴി പോകണം. തൃശ്ശൂർ ഭാഗത്തു നിന്നുള്ള ബസുകൾ തങ്കം ജങ്ഷനിൽ നിന്ന് സർവീസ്റോഡ് വഴി റോയൽ ജങ്ഷനിലെത്തി ദേശീയപാതയിൽ പ്രവേശിച്ച് പോകണം. യാത്രക്കാർ തങ്കം ജങ്ഷനിലും റോയൽ ജങ്ഷനിലുമാണ് ബസ് കാത്തുനിൽക്കേണ്ടതെന്ന് വടക്കഞ്ചേരി പോലീസ് അറിയിച്ചു.
Read More