Category: കേരളം

കാലം തെറ്റി മഴ പെയ്തു; ഓണത്തിന് ഒരു കിലോ പൂപോലും വിൽക്കാനായില്ല! നഷ്ട കണക്കുമായി കർഷകർ.

പാലക്കാട് ചിറ്റൂരിൽ  ഓണം മുന്നിൽക്കണ്ട് ചെണ്ടുമല്ലി കൃഷി ചെയ്‌തവർക്ക്‌ കാലം തെറ്റി മഴ പെയ്തതുമൂലം ഒരു കിലോ പൂവുപോലും വിൽക്കാനായില്ല. ചെടി നട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ തോരാതെ പെയ്‌ത മഴയിൽ ചെടികളുടെ വളർച്ച മുരടിച്ചു. സമയത്തിന് വളം നൽകാനും കഴിഞ്ഞില്ല. ഓണസീസൺ കഴിഞ്ഞപ്പോൾ ചെടികൾ പൂത്തു. ഓണത്തിന് കിലോയ്ക്ക് 250 രൂപവരെയുണ്ടായിരുന്ന വില ഇപ്പോൾ 35 മുതൽ 40 രൂപ വരെയായി. പൂ ആവശ്യപ്പെട്ട് ആരും വരുന്നുമില്ല. മാർക്കറ്റിൽ കൊണ്ടുപോയി വ്യാപാരികൾ പറഞ്ഞ വിലയ്ക്ക് കൊടുക്കുകയാണ് ഇപ്പോൾ […]

Read More

പന്നിയങ്കര ടോളും നിർത്തണം! സർക്കാരിനോട് നിജസ്ഥിതി ആവശ്യപ്പെട്ട് ഹൈക്കോടതി. തൃശൂരിലെ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് നടപടി.

വടക്കുഞ്ചേരി മണ്ണുത്തി ആറുവരി ദേശീയപാതയിൽ മേൽപ്പാല നിർമാണം നടക്കുന്ന വാണിയംപാറ, കല്ലിടുക്ക്, മുടിക്കോട് ഭാഗങ്ങളിൽ ഗതാഗതകുരുക്ക് തുടരുന്ന സാഹചര്യത്തിൽ പന്നിയങ്കരയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തി വെയ്പിക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ ഹർജി നൽകി. ഗതാഗതക്കുരുക്കിന് പരിഹാരം കാണുംവരെ ടോൾ പിരിവ് നിർത്തിവെയ്ക്കണമെന്നാണ് ആവശ്യം. പാതയിൽ മേൽപ്പാലങ്ങളുടെ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ സർവീസ് റോഡുകളുടെ ടാറിംഗ് താൽക്കാലികം മാത്രമാണ്. വീതി കൂട്ടി നല്ല രീതിയിലുള്ള ടാറിംഗല്ല നടത്തിയിട്ടുള്ളത്. പാത നിർമാണം പൂർത്തിയാകും […]

Read More

വെടിയുണ്ടയുമായി സഹോദരങ്ങൾ അടക്കം നാലുപേർ അറസ്റ്റിൽ. പാലക്കാട് ടൗൺ നോർത്ത് പോലീസ് കൽപ്പാത്തി പുതിയപാലത്ത് നിന്നുമാണ് നാലു പേരെയും പിടികൂടിയത്.

ഒറ്റപ്പാലം ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടിയും ഉമേഷും മണ്ണാർക്കാട് സ്വദേശികളായ റാസിക്കും അനീഷും എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് പിടികൂടിയത്.കൽപ്പാത്തി പുതിയ പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.ഉമേഷിന്റെ പോക്കറ്റിൽ നിന്നുമാണ് 315 റൈഫിളിൽ ഉപയോഗിക്കുന്ന വെടിയുണ്ട കണ്ടത്

Read More

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും..

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ചുള്ള ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. അതുവരെ ടോൾ വിലക്ക് സംബന്ധിച്ച ഉത്തരവ് തുടരുമെന്നും കോടതി ഉത്തരവിട്ടു. പ്രദേശത്തെ ഗതാഗത പ്രശ്നം, റോഡിന്റെ ശോചനീയസ്ഥ, നിർമാണ പ്രവർത്തികളുടെ പുരോഗതി എന്നിവയെ സംബന്ധിച്ചുള്ള ജില്ലാ കളക്‌ടറുടെ റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Read More

വനിതാ കമ്മീഷന്‍ സിറ്റിങ്; 36 പരാതികള്‍ പരിഗണിച്ചു.

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 36 പരാതികള്‍ പരിഗണിച്ചു. ഒരു പരാതി തീര്‍പ്പാക്കി. ഒരു പരാതിയില്‍ എസ്.പി റിപ്പോര്‍ട്ട് തേടി. രണ്ട് പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി നല്‍കി. 32 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. സിറ്റിങ്ങില്‍ ലഭിച്ച പരാതികളില്‍ ഗാര്‍ഹിക പീഡന പരാതികളാണ് അധികമെന്നും പുരുഷന്മാരുടെ ലഹരി ഉപയോഗം കാരണം വീടുകളില്‍ സ്ത്രീകള്‍ പീഡനത്തിരയാവുന്നുണ്ടെന്നും മഹിളാ മണി പറഞ്ഞു. ഇത്തരത്തിലുള്ള സ്ത്രീകളെ ചേര്‍ത്ത് […]

Read More