Category: കേരളം

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി… കാലവർഷം വീണ്ടും സജീവമാകുന്നു.. 9 ജില്ലകളിൽ അലർട്ട്.

തിരുവനന്തപുരം കാലവർഷം വീണ്ടും സജീവമാകുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകും. വരുന്ന 7 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 14, 16 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്.

Read More

കോഴിക്കോട് പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷ്ടിച്ച കേസിൽ മേൽശാന്തി പൊലീസ് പിടിയിലായി. പാലക്കാട് അന്തിയാലൻക്കാട് സ്വദേശി ഹരികൃഷ്ണൻ(37)ആണ് പന്തീരാങ്കാവ് പോലീസിന്റെ പടിയിലായത്.

പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ13ഗ്രാം തൂക്കം വരുന്ന സ്വർണ മാലയാണ് ഹരികൃഷ്ണൻ മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു. മാല വിഗ്രഹത്തിൽ നിന്നും എടുത്ത ശേഷം ഒരു ജ്വല്ലറിയിൽ പണയം വെച്ചതായാണ് മേൽശാന്തി പൊലീസിന് നൽകിയമൊഴി.

Read More

മംഗലംഡാം നേർച്ചപ്പാറയിൽ പട്ടാപകൽ കടുവയെ കണ്ടതായി നാട്ടുകാർ; പ്രദേശവാസികൾ ഭീതിയിൽ.

മലയോരമേഖയായ മംഗലംഡാം നേർച്ചപ്പാറയിൽ കൃഷിയിടത്തിൽ കടുവയെ കണ്ടു. ഇന്ന് രാവിലെ 8ന് നേർച്ചപ്പാറ താഴത്തേൽ സണ്ണിയാണ് വീടിനു സമീപമുള്ള കൃഷിയിടത്തിൽ 30 മീറ്റർ അകലത്തിലായാണ് കടുവയെ കണ്ടത്. റബ്ബറിൻ്റെ റീപ്ലാൻ്റിങ് ജോലികൾ നടക്കുന്ന പറമ്പിലൂടെ വീട്ടുവളപ്പിലുള്ള പശുത്തൊഴുത്തിനടുത്തേക്ക് കടുവ നടന്നുവരികയായിരുന്നു. സണ്ണി കടുവയെ കണ്ടാൽ ബഹളം വച്ചതും കടുവ ഓടി. പിന്നീട് നാട്ടുകാരും മറ്റും വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടയിൽ തൊട്ടടുത്തുള്ള കൊന്ത കാടായി കിടക്കുന്ന പറമ്പിൽ നിന്നും കടുവ ഓടി പോകുന്നതും നാട്ടുകാർ ഉൾപ്പെടെ വനം വകുപ്പും […]

Read More

മദ്യലഹരിയിലെത്തി ലഡു കടം ചോദിച്ചു; വിസമ്മതിച്ച കടയുടമയെ ആക്രമിച്ച് യുവാക്കൾ. തൃശ്ശൂർ ചേലക്കരയിലാണ് സംഭവം.

ലഡു കടം നൽകാത്തതിനു കട ഉടമയെ ആക്രമിച്ച തോന്നൂർക്കര പടിഞ്ഞാട്ടുമുറി മനപടിക്കൽ വിനു (46), കളരിക്കൽ സന്തോഷ് (43) എന്നിവരെ പൊലീസ് അറസ്റ്റ്. കടയുടമയായ മണ്ണാർക്കാട് കുമരംപുത്തൂർ വലിയാട്ടിൽ മുരളിയെ (49) യുവാക്കൾ ആക്രമിക്കുകയും കടയ്ക്കു നാശമുണ്ടാക്കുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു. രാത്രി തന്നെ പൊലീസ് പ്രതികളെ കണ്ടെത്തി പിടികൂടി.

Read More

നെല്ലിയാമ്പതിയിൽ മരം വീണ്‌ വൈദ്യുതി തടസ്സം!! സന്നദ്ധ പ്രവർത്തകനായ പി. ഒ. ജോസഫും, വൈദ്യുതി ബോർഡ് ജീവനക്കാരും ചേർന്ന് മരം വെട്ടിമാറ്റിയാണ് വൈദ്യുതിബന്ധം പുനസ്ഥാപിപ്പിച്ചത്.

പുലിയമ്പാറ ഗവ. ഓറഞ്ച് ഫാം പരിസരത്തുകൂടെ കുന്നത്തുപാടി ഭാഗത്തേക്ക് പോകുന്ന വൈദ്യുത ലൈനിന് മുകളിലാണ് രാവിലെ പത്തരയോടെ വലിയ മരം വീണ് ലൈനുകൾ പൊട്ടി വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. പ്രധാന വൈദ്യുതി വിതരണ ലൈനായതിനാൽ പുലിയമ്പാറ ടൗൺ, കുന്നത്തുപാടി, ഗവ. ഓറഞ്ച് ഫാം തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. സന്നദ്ധ പ്രവർത്തകനായ പി. ഒ. ജോസഫും, വൈദ്യുതി ബോർഡ് ജീവനക്കാരും ചേർന്ന് മരം വെട്ടിമാറ്റിയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞത്.

Read More