Category: കേരളം

കടുവയെ കിടുവ പിടിച്ചെന്നോ?.. മംഗലംഡാം കടുവയെ കണ്ട നേർച്ചപ്പാറയിൽ തിരച്ചിലിനായി കൊല്ലങ്കോട്ടുനിന്ന് വനംവകുപ്പിൻ്റ തിരച്ചിലിനായി ആർആർടിയും സംഘവും ക്യാമ്പ് ചെയ്തെങ്കിലും കടുവയെ കണ്ടെത്താനായില്ല!

മംഗലംഡാം കടുവയെ കണ്ട നേർച്ചപ്പാറയിൽ തിരച്ചിലിനായി കൊല്ലങ്കോട്ടുനിന്ന് വനംവകുപ്പിൻ്റെ ദ്രുതപ്രതികരണ സംഘമെത്തി. മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനിൽനിന്നുള്ള വനപാലകരും ചേർന്ന് ചൊവ്വാഴ്‌ച രാത്രിമുതൽ ബുധനാഴ്ച പുലർച്ചെവരെ പ്രദേശത്ത് ക്യാമ്പ് ചെയ്തെങ്കിലും കടുവയെ കണ്ടെത്താനായില്ല. നേർച്ചപ്പാറയിലും കടമാംകുന്നിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിലും കടുവയുടെ സാന്നിധ്യം കണ്ടെത്തിയില്ല.ചൊവ്വാഴ്ച‌ രാവിലെ നേർച്ചപ്പാറയിൽ താഴത്തേൽ സണ്ണി, തന്റെ വീടിനു സമീപമുള്ള കൃഷിയിടത്തിൽ കടുവയെ കണ്ടത്. സമീപത്തെ കാടുമൂടിക്കിടക്കുന്ന ഭാഗത്തേക്ക് കടുവ ഓടിപ്പോവുകയായിരുന്നെന്ന് സണ്ണി പറഞ്ഞു.വനത്തിനുള്ളിലേക്ക് തിരികെ കയറിപ്പോയോ എന്ന് ഉറപ്പില്ലാത്തതിനാൽ നാട്ടുകാർ ഭീതിയിലാണ്. രാവിലെയും […]

Read More

311.95 കോടിയുടെ കടബാധ്യതയുമായി ജില്ലയിലെ നെൽക്കർഷകർ.

പാലക്കാട് ജില്ലയിൽ കഴിഞ്ഞ രണ്ടാംവിളയുടെ നെല്ലു വിലയായി കർഷകർക്ക് കിട്ടാനുള്ളത് 311.95 കോടി. കഴിഞ്ഞ രണ്ടാം വിള നെല്ല് സപ്ലൈകോ സംഭരിച്ച വകയിലാണ് ഇത്രയും രൂപ കർഷകർക്ക് ലഭിക്കാനുള്ളത്. ഒന്നാം വിള നെൽകൃഷി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടും കഴിഞ്ഞ രണ്ടാം വിളയിലെ നെൽവില കിട്ടാത്തതിനാൽ കടബാധ്യതയിലായിരിക്കുകയാണ് കർഷകർ. കുട്ടികളുടെ വിദ്യാഭ്യാസം, വീട്ട് ചെലവുകൾ, ഉഴവു കൂലി, വിത്ത്, വളം, പണിക്കൂലി, തുടങ്ങിയ ആവശ്യങ്ങൾക്ക് സ്വർണ്ണപണയ വായ്പ മുതൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ വരെ ആശ്രയിക്കുകയാണ് കർഷകർ. മാർച്ച് അവസാനത്തോടെ […]

Read More

ബോധവൽക്കരണ കലാജാഥയ്ക്ക് തുടക്കം.

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരായുള്ള ബോധവൽക്കരണ വാരാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഗവൺമെൻറ് പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ്, സാമൂഹ്യ സുരക്ഷാ മിഷൻ, മെയിൻറനൻസ് ട്രിബ്യൂണൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ കലാജാഥയ്ക്ക് തുടക്കമായി. കലാജാഥയുടെ ഉദ്ഘാടനം പാലക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോൾ നിർവഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ അശ്വതി വി അധ്യക്ഷത വഹിച്ചു. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഡോ. പി. ദിലീപ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ […]

Read More

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി… കാലവർഷം വീണ്ടും സജീവമാകുന്നു.. 9 ജില്ലകളിൽ അലർട്ട്.

തിരുവനന്തപുരം കാലവർഷം വീണ്ടും സജീവമാകുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകും. വരുന്ന 7 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 14, 16 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്.

Read More