Category: കേരളം
ലഹരി വിരുദ്ധ ബോധവൽക്കരണ യാത്രയിൽ ലോക റെക്കോർഡ് സൃഷ്ടിച്ച് ഹൈകോടതി അഭിഭാഷകർ.👇
കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരായ ബിനു വർഗീസ് (58), നിജാസ് താമരശ്ശേരി (28) എന്നിവർ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു. 1) ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും (ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ഒഴികെ)അന്താരാഷ്ട്ര അതിർത്തികളിലൂടെയും ഏറ്റവും ദൈർഘ്യമേറിയ യാത്ര (ഡ്യുവോ)2) മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കാരണത്തിനായി നടത്തിയ ഏറ്റവും ദൈർഘ്യമേറിയ യാത്ര (ഡ്യുവോ) രണ്ട് ഘട്ടങ്ങളിലായി ഇന്ത്യയിലും അയൽരാജ്യങ്ങളിലുടനീളവും വ്യത്യസ്തമായ ഭൂപ്രകൃതികളിലൂടെ സ്വന്തം വാഹനത്തിൽ നടത്തിയ ‘ഭാരത് ദർശൻ യാത്ര’ […]
Read Moreകുവൈത്തിൽ കെട്ടിടത്തിൽ നിന്നും താഴേക്ക് വീണ് പ്രവാസിയായ കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി ജോസ് മാത്യു മരിച്ചു.
കുവൈത്തിൽ കെട്ടിടത്തിൽ നിന്നും താഴേക്ക് വീണ് പ്രവാസി മലയാളി മരിച്ചു.മംഗഫിലുള്ള കെട്ടിടത്തിൽനിന്നുംതാഴേക്ക് വീണായിരുന്നുഅപകടം. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിയായ ജോസ് മാത്യു (42) ആണ് മരിച്ചത്. ഇദ്ദേഹം കുടുംബത്തിനൊപ്പം കുവൈത്തിലായിരുന്നു താമസം. ഭാര്യ നഴ്സ്ആയി ജോലി ചെയ്യുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read Moreനെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രം; ഒപിയിൽ ഡോക്ടർമാരുടെ കുറവ് രോഗികൾ വലയുന്നു.👇
നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പനി രോഗികളുടെ എണ്ണം വർദ്ധിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം ചൂടും മഴയും മാറി വരുന്നതിനാലാണ് പനിബാധയുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആയിരത്തിലേറെ രോഗികളാണ് ഒപിയിൽ ചികിത്സ നേടിയെത്തുന്നത്. ആശുപത്രിയിൽ ഒപി സേവനത്തിന് ഡോക്ടർമാരുടെ എണ്ണം കുറവായത് മൂലം ചികിത്സക്കായി രോഗികളുടെ കാത്തിരിപ്പ് സമയം മണിക്കൂറുകൾ നീളുന്നതായും പരാതി. 10 ഡോക്ടർമാരുടെ തസ്തികയുള്ള നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 5 ഡോക്ടർമാരുടെ സേവനമാണ് നിലവിലുള്ളത്. […]
Read Moreവിമാന അപകടം; ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു..
രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടത്തിൽ ആശ്വാസമായി ഒരാൾക്ക് അത്ഭുത രക്ഷപ്പെടൽ. സീറ്റ് നമ്പർ 11എ യിലിരുന്ന രമേശ് ആണ് രക്ഷപ്പെട്ടത്. എമർജൻസി എക്സിറ്റ് വഴിയാണ് അദ്ദേഹം രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreഅഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 242 പേർ മരിച്ചു. അത്ഭുത രക്ഷപ്പെടൽ എമർജൻസി എക്സിറ്റിലൂടെ ചാടിയ രമേഷ് കുമാർ ചികിത്സയിൽ.. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകുമെന്ന് ടാറ്റ ഗ്രൂപ്പ്.
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേർ മരിച്ചതായി അധികൃതര്‍ അറിയിച്ചു. എമർജൻസി എക്സിറ്റിലൂടെ ചാടിയ രമേഷ് കുമാർ ചികിത്സയിൽ തുടരുന്നു. മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലാണ് കെട്ടിടം തകര്‍ന്നുവീണത്. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന അഞ്ച് ജൂനിയര്‍ ഡോക്ടര്‍മാരും മരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തമാണ് […]
Read Moreഅഹമ്മദാബാദ് ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തിൽ 110 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.👇
വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 1:38നാണ് അപകടം. പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ വിമാനം തകർന്നുവീഴുകയായിരുന്നു. 270 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. അർധസൈനിക വിഭാഗങ്ങളും ഉടൻ സ്ഥലത്തെത്തും. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.
Read More