Category: കേരളം
ചാലക്കുടിയിൽ വന്‍ തീപിടിത്തം.. പെയിന്റ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടയായതിനാലുംതൊട്ടടുത്ത് ഗ്യാസ് ഗോഡൗണ്‍ ആയതിനാലും പരിഭ്രാന്തിയിൽ ജനങ്ങൾ. അഗ്നിരക്ഷാസേനയും നാട്ടുകാരും പോലീസും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇന്നു രാവിലെ ഒമ്പതോടെയാണ് തീപിടുത്തം ഉണ്ടായത്.
തൃശൂര്‍ ചാലക്കുടിയിലെ പെയിന്റ് ഹാര്ഡ്വെയര് കടയില്‍ വന്‍ തീപിടിത്തം. കടയുടെ തൊട്ടടുത്ത് ഗ്യാസ് ഗോഡൗണ്‍ ഉള്ളത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. സിലിണ്ടറുകള്‍ അതിവേഗം ഇവിടെനിന്ന് മാറ്റുകയാണ്
Read Moreസന്നദ്ധ പ്രവർത്തകർ നെല്ലിയാമ്പതിയിൽ അഴുക്കുചാല്‍ വൃത്തിയാക്കി. പി ഒ ജോസഫും സംഘവും നേതൃത്വം നൽകി.
അഴുക്കുചാലിൽ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ ശ്രമദാനത്തിലൂടെ നീക്കം ചെയ്തു. നെല്ലിയാമ്പതി പുലയമ്പാറ ടൗണിലെ അഴുക്കുചാലുകളും മാലിന്യ കൂമ്പാരങ്ങളുമാണ് സന്നദ്ധ പ്രവർത്തകർ വൃത്തിയാക്കിയത്. ഏറെ കാലമായി ഹോട്ടൽ, റിസോർട്ട് മാലിന്യങ്ങളും ചപ്പുചവറുകളും വന്നടിഞ്ഞാണ് ഓടകൾ നിറഞ്ഞും പാതയോരത്ത് കുമിഞ്ഞുകൂടിയും ദുർഗന്ധം പരത്തിയിരുന്ന മാലിന്യം നീക്കി ടൗണും പരിസരവും വൃത്തിയാക്കിയത്. സന്നദ്ധ പ്രവർത്തകനായ പി.ഒ ജോസഫിന്റെ നേതൃത്വത്തിൽ സ്റ്റീഫൻ, വേണു എന്നിവരും നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്റ് വെജിറ്റിബിൾ ഫാമിലെ ജീവനക്കാരായ നാരായണൻകുട്ടി, വാസിം, മഹേഷ്, റപ്പായി എന്നിവരും ഒത്തുചേർന്ന് […]
Read More