ഫീനിക്സ് (യുഎസ്): ഭർത്താവിനെ വെടിവച്ചുകൊന്ന കേസിൽ പ്രതിയായ ചെറുപ്പക്കാരനോട് ക്ഷമിക്കുന്നുവെന്ന് ചാർലി കർക്കിന്റെ ഭാര്യ എറീക്ക. അരിസോനയിലെ ഗ്ലെൻഡേലിൽ നടന്ന അനുസ്മരണ ചടങ്ങിലാണ് ബൈബിൾവചനം ഉദ്ധരിച്ചുകൊണ്ട് എറീക്ക സംസാരിച്ചത്. “എന്റെ ഭർത്താവ് ചാർലി, അദ്ദേഹത്തിന്റെ ജീവനെടുത്ത യാളെപ്പോലുള്ളവരടക്കം ചെറു പ്പക്കാരെ രക്ഷിക്കാൻ ആഗ്രഹി ച്ചിരുന്നു. ഓരോ ദിവസവും ചെയ്യാൻ കഴിയുന്നതിന്റെ 100 ശതമാനവും അദ്ദേഹം ചെയ്തു’-വികാരാധീനയായി എറീക്ക പറഞ്ഞു. തീവ്ര വലതുപക്ഷ നിലപാടുകളുടെ പേരിൽ വിവാദനായക്നായ ആക്ടിവിസ്‌റ്റായിരുന്ന കർക്, പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ നിലപാടുകളെ ശക്തമായി പിന്തുണച്ചിരുന്നു. […]
Read MoreCategory: കേരളം
ലോക്കോ പൈലറ്റിനു ദേഹാസ്വാസ്ഥ്യം; മംഗളൂരു സെൻട്രൽ എക്സ്പ്രസ് എടക്കാട് സ്റ്റേഷനിൽ നിർത്തിയിട്ടു!👇
ഇന്ന് വൈകുന്നേരം നാലിനാണ് ലോക്കോ പൈലറ്റ് കെ.പി.പ്രജീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് പ്രജീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ലോക്കോ പൈലറ്റ് എത്തിയ ശേഷം ട്രെയിൻ യാത്ര തുടരുകയായിരുന്നു. ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിൻ യാത്ര പുനഃരാരംഭിച്ചത്.
Read Moreഅമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ എൻഎസ്എസ് ക്യാമ്പയിൻ👇
പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ബോധവൽക്കരണം, ജലസ്രോതസ്സുകളുടെ ശുദ്ധീകരണം, ബ്ലീച്ചിംഗ് പൗഡർ വിതരണം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പോളിടെക്നിക്ക് പ്രിൻസിപ്പൽ ഡോ. പി. ദിലീപ് ഉദ്ഘാടനം നിർവ്വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ വി ജിതേഷ്, വളണ്ടിയർ സെക്രട്ടറിമാരായ സി. എം. രാഹുൽ, എൽ. രേവതി എന്നിവർ സംസാരിച്ചു.
Read More