Category: കേരളം

ഗൂ​ഡ​ല്ലൂ​രി​ൽ വീണ്ടും കാട്ടാ​ന കലിപ്പ്; മല​യാ​ളിക്കു ദാരുണാന്ത്യം.

നീ​ല​ഗി​രി ഗൂ​ഡ​ല്ലൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളിക്കു ദാരുണന്ത്യം. ദേവർശോ​ല​യി​ൽ താ​മ​സി​ക്കു​ന്ന ആറുവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോൾ ആ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇന്നലെ​ രാ​ത്രി ഒ​ൻ​പ​തി​നു​ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. സംഭവം സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ ആ​റു മ​രി​ച്ചു. സ്ഥ​ല​ത്തു​നി​ന്നും മൃ​ത​ദേ​ഹം മാ​റ്റാ​ൻ അ​നു​വ​ദി​ക്കാ​തെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

Read More

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നാളെ.. വോട്ടെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.  നിലമ്പൂരില്‍ നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങി. നാളെ പുലര്‍ച്ചെ 5.30ന്  മോക് പോള്‍ ആരംഭിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്.  ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16 നു പൂര്‍ത്തിയായി. ഉപതിരഞ്ഞെടുപ്പിനായി […]

Read More

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതു ശൗചാലയമല്ല!‌ ഉടമകളുടെ ഹർജിയിൽ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി.👇

പെട്രോൾ പമ്പിലെ ശുചിമുറികളെ സംബന്ധിച്ച് നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കൾക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്. പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാമെന്ന സർക്കാർ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. പമ്പുകളിൽ പൊതു ടോയ്‌ലറ്റ്‌ ബോർഡ് വെച്ച നടപടിയ്ക്കെതിരേ പെട്രോളിയം ട്രേഡേഴ്സ് വെൽഫയർ ആൻഡ് ലീഗൽ സർവീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്. നേരത്തേ, സ്വഛ് […]

Read More

പാരസെറ്റമോളിൽ കമ്പി കഷ്ണം. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകും. പാലക്കാട് മണ്ണാർക്കാടാണ് സംഭവം.

മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പാര സെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. മണ്ണാർക്കാട് സ്വദേശി ആസിഫിൻ്റെ മകനായി വാങ്ങിച്ച മരുന്നിലാണ് കമ്പി കഷ്ണം കണ്ടത്. മരുന്ന് നൽകാനായി പാരസെറ്റമോൾ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. അതേസമയം വിഷയത്തിൽ നഗരസഭയും പരാതി നൽകും. 

Read More

സ്കൂളിൽ ഇനി ലെമൺ റൈസും ഫ്രൈഡ് റൈസും; ഉച്ച ഭക്ഷണ മെനു പുറത്തു വിട്ട് സംസ്ഥാന സർക്കാർ. പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെയെണ്ണം കൂടിയതായും മന്ത്രി.

ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി എന്നീ വിഭവങ്ങൾ ഉൾപ്പെടുത്താൻ നിർദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. വിദഗ്ധ സമിതി തയാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്കരിച്ചിരിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി കൊണ്ടുള്ള റൈസ് വിഭവങ്ങൾ തയാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇവയോടൊപ്പം വെജിറ്റബിൾ കറികളും നൽകും. ഇവ കൂടാതെ പുതിന, നെല്ലിക്ക, മാങ്ങ, ഇഞ്ചി എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള ചമ്മന്തിയും പരിഗണനയിലുണ്ട്.

Read More