Category: കേരളം

ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ 27ന്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്ത് 27ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം മൂന്നരയ്ക്ക് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടത്തുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ.ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും. 11,077 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് യുഡിഎഫിനായി മണ്ഡലം തിരിച്ചുപിടിച്ചത്. ആകെ പോൾ ചെയ്‌ത വോട്ടുകളിൽ 44.17ശ തമാനം വോട്ട് ആര്യാടൻ ഷൗക്കത്ത് നേടിയിരുന്നു. 77737 വോട്ടാണ് ആര്യാടൻ ഷൗക്കത്ത് സ്വന്തമാക്കിയത്. എം.സ്വരാജിന് 66660 വോട്ടും പി.വി.അൻവർ 19760 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ് […]

Read More

നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം; സ്വരാജിന് വോട്ട് ചെയ്‌ത ബൂത്തിൽ പോലും സ്വീകാര്യത ലഭിച്ചില്ല! ; ബിനോയ് വിശ്വം.👇

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉൾപ്പെടെ തോൽവിക്കു കാരണമായെന്നും ഇതുൾപ്പെടെ പാർട്ടി പരിശോധിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന സിപിഎം നിലപാട് തള്ളിയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

Read More

യാത്ര മംഗളം; ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം-4 ദൗത്യം വിക്ഷേപിച്ചു.. ഇന്ത്യൻ സമയം ഉച്ചയ്ക്കു 12:01 നായിരുന്നു വിക്ഷേപണം.

ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം-4 ദൗത്യം വിക്ഷേപിച്ചു.ഫ്ലോറിഡയിൽ നാസയുടെ കെന്നഡി സ്പേസ് സെൻ്ററിൽനിന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്കു 12:01 നായിരുന്നു വിക്ഷേപണം. യുഎസിനെക്കൂടാതെ ഹംഗറി, പോളണ്ട് എന്നിവിടങ്ങളിൽനിന്നുള്ള ബഹിരാകാശ യാത്രികരുമുണ്ട്.വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4.30നു രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും.

Read More

കാട്ടാന കലിയടങ്ങാതെ മലയോര കാർഷികമേഖല; വീടുകൾ ഉപേക്ഷിച്ച് പറ്റൂ… നിവൃത്തിയില്ലാതെ കർഷകർ.

നെന്മാറ കരിമ്പാറ കൽച്ചാടി മേഖലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നാശിപ്പിച്ചു. അബ്രഹാം പുതുശ്ശേരിയുടെ 16 റബ്ബർ മരങ്ങളിലെ മഴമറയും ചിരട്ടകളും ചിരട്ടതാങ്ങുന്ന കമ്പികളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. മൂന്ന് റബ്ബർ മരങ്ങൾ കാട്ടാന തിരക്കിയതിനെ തുടർന്ന് ചരിഞ്ഞു. പണ്ടിക്കുടി എൽദോസിന്റെ 9 കമുകുകൾ നിരവധി കമുകിൻ തൈകൾ എന്നിവ നശിപ്പിച്ചു. കോപ്പം കുളമ്പ് സ്വദേശി മണിയുടെ ആറ് കമുകുകളും നശിപ്പിച്ചിട്ടുണ്ട്. രാത്രി മുഴുവൻ കൃഷിയിടത്തിൽ തലങ്ങും വിലങ്ങും നടന്ന് മിക്ക സ്ഥലങ്ങളും ചളിക്കുളം ആക്കിയിട്ടുണ്ട്. പ്രദേശത്തെ കൃഷിയിടങ്ങളിലെ താമസക്കാർ […]

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…🚆 ജൂലൈ ഒന്നു മുതൽ ട്രെയിൻ യാത്ര ടിക്കറ്റ് നിരക്ക് വർധനവ്.

മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ നോൺ AC ടിക്കറ്റിന് Km ന് ഒരു പൈസ വർധിക്കും. പ്രതിമാസ സീസൺ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. AC ക്ലാസുകളുടെ ടിക്കറ്റ് നിരക്കിൽ Km 2 പൈസ വർധിക്കും. 500 Km വരെയുള്ള ഓർഡിനറി സെക്കൻഡ് ക്ലാസ് യാത്രകളുടെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. സബർബൻ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് ബാധകമല്ല.

Read More

ആലത്തൂർ ഗായത്രി പുഴയിൽ വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കാണ്മാനില്ല!

 കാവശ്ശേരി കഴനി എരകുളം സ്വദേശി പ്രണവ് (21) ആണ് കാണാതായത്. തരൂർ തോണിപ്പാടം തടയണയിൽ കാൽവഴിക്കി പുഴയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്ന് വൈകീട്ട് നാലിനോടാണ് സംഭവം. ആലത്തൂർ എസ് എൻ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് പ്രണവ്. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ കാൽ വഴുതി  തടയണയിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രണവ് പുഴയിൽ അകപ്പെടുകയായിരുന്നു. ആലത്തൂർ പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്.

Read More