Category: കേരളം

ആലത്തൂർ ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം പട്ടാമ്പി ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തി. 

കാവശ്ശേരി എരകുളം സ്വദേശി പ്രണവ് (21)ന്റെ മൃതദേഹം ആണ്  കണ്ടെത്തിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് നാലോടെ തരൂർ കരിങ്കുളങ്ങര തടയണയിൽ പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രണവ് ഒഴുക്കിൽപ്പെടുകയായിരുന്നു. ആലത്തൂർ ശ്രീനാരായണ അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ്  മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് മരിച്ച പ്രണവ്.

Read More

സം​സ്ഥാ​ന​ത്ത് ജൂലൈ എ​ട്ടി​ന് സ്വകാ​ര്യ ബ​സ് സമ​രം.

 സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ​ബ​സു​ക​ൾ ജൂ​ലൈ എ​ട്ടി​ന് പ​ണി​മു​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ നി​ര​ക്ക് കൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്. ജൂ​ലൈ 22 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്നും ബ​സു​ട​മ​ക​ള്‍.

Read More

ലഹരിക്കെതിരെ മുഖ്യമന്ത്രിയുടെ നിലപാട് …

‘വിദ്യാർഥികൾ ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്ന് തോന്നിയാൽഅധ്യാപകർ ബാ​ഗ് പരിശോധിക്കണം’ ബാലാവകാശ കമ്മിഷൻ നിലപാട് തള്ളി മുഖ്യമന്ത്രി.

Read More

പുതിയ ഇന്നോവയും ഥാറും അടക്കം 1400 റോളം വാഹനങ്ങൾ എക്സൈസിന്റെ ലേലം.

ആഡംബര വാഹനങ്ങളും ഇരുചക്രവാഹനങ്ങളും അടക്കം നിരവധി വാഹനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. എൻഡിപിഎസ് കേസുകളിൽ കോടതി അനുമതി നൽകിയ വാഹനങ്ങളായിരിക്കും ലേലത്തിൽ വയ്ക്കുക.

Read More

നെല്ലിയാമ്പതിയിൽ മരം വീണു ഗതാഗതം തടസപ്പെട്ടു. നെല്ലിയാമ്പതി ചുരം പാതയിൽ ചെറുനെല്ലി വാച്ച് ടവറിന് സമീപം വന്മരം വീണു. നാലുമണിക്കൂർ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെയാണ് വന്മരം റോഡിനു കുറുകെ കടപ്പുഴകി വീണത്. നെല്ലിയാമ്പതി യിൽ നിന്നും രാവിലെ 6.30 ന് പുറപ്പെട്ട സ്വകാര്യ ബസ്സും പാലക്കാട്‌ ഡിപ്പോയിൽ നെല്ലിയാമ്പതിയിലേക്ക് വന്ന കെ എസ് ആർ ടി സി ബസ്സും മരം വീണതിനെ തുടർന്ന് വഴിയിൽ ഏറെനേരം കുടുങ്ങി. തുടർന്ന് പോബ്സ് എസ്റ്റേറ്റിലെ ജീവനക്കാരും വനപാലകരും ചേർന്ന് മരം മുറിച്ച് മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.👇

നെല്ലിയാമ്പതി ചുരം റോഡിൽ ചാഞ്ഞു നിൽക്കുന്നതും അപകട ഭീഷണി ഉയർത്തി നിൽക്കുന്നതുമായ മരങ്ങൾ വെട്ടി മാറ്റണമെന്ന് നാഷണൽ ജനതാദൾ നെല്ലിയാമ്പതി യൂണിറ്റ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി. നെല്ലിയാമ്പതിയിൽ ജോലി ചെയ്യുന്നവരുടെയും, വിദ്യാർത്ഥികളുടെയും, ആശുപത്രിയാത്ര എന്നിവയുടെ സൗകര്യാർത്ഥം ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്ന് നാഷണൽ ജനതാദൾ നെല്ലിയാമ്പതി യൂണിറ്റ് സെക്രട്ടറി വി. എസ്. പ്രസാദ് ആവശ്യപ്പെട്ടു.

Read More

ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ 27ന്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്ത് 27ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം മൂന്നരയ്ക്ക് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടത്തുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ.ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും. 11,077 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് യുഡിഎഫിനായി മണ്ഡലം തിരിച്ചുപിടിച്ചത്. ആകെ പോൾ ചെയ്‌ത വോട്ടുകളിൽ 44.17ശ തമാനം വോട്ട് ആര്യാടൻ ഷൗക്കത്ത് നേടിയിരുന്നു. 77737 വോട്ടാണ് ആര്യാടൻ ഷൗക്കത്ത് സ്വന്തമാക്കിയത്. എം.സ്വരാജിന് 66660 വോട്ടും പി.വി.അൻവർ 19760 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ് […]

Read More