Category: കേരളം
നെന്മാറ ഒലിപ്പാറ റോഡിന് കുറുകെ പൈപ്പിടാൻ അനുമതി. രണ്ടുവർഷം മുൻപ് ആരംഭിച്ച റോഡ് നവീകരണം വൈകുന്നതായി പരാതി.👇
ജലജീവൻ മിഷന്റെ കുടിവെള്ള പദ്ധതി പൈപ്പുകൾ റോഡ് മുറിച്ച് സ്ഥാപിക്കാൻ അനുമതി നൽകി. നെന്മാറ ഒലിപ്പാറ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ ജല അതോറിറ്റിക്ക് റോഡ് മുറിച്ച് പൈപ്പ് ഇടാൻ പൊതുമരാമത്ത് ദേശീയപാത വിഭാഗം അനുമതി നിഷേധിച്ചിരുന്നു. ഒരു വർഷത്തോളമായി പൈപ്പിടുന്നതിന് കരാർ നൽകിയെങ്കിലും സാങ്കേതിക കുരുക്കിൽ പെട്ട് കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ കഴിഞ്ഞില്ല. പൊതുമരാമത്ത് ദേശീയപാത വിഭാഗം റോഡ് നവീകരണ പ്രവർത്തി ആരംഭിക്കുന്നതിനു മുമ്പ് നിർദ്ദേശിച്ച രീതിയിൽ പണി തുടങ്ങാൻ ജലജീവൻ മിഷന് ഫണ്ട് ലഭിക്കാത്തതിനാൽ […]
Read Moreകനത്ത മഴ: നെൽപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങി! കാർഷിക മേഖല കടുത്ത പ്രതിസന്ധിയിൽ.👇
കനത്ത മഴ നെൽപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ നെന്മാറ മേഖലയിൽ കനത്ത മഴപെയ്തു. പോത്തുണ്ടിയിൽ കഴിഞ്ഞ ദിവസം രാത്രി 123 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിലെ നെൽപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങി. നടീൽ കഴിഞ്ഞ പാടശേഖരങ്ങൾ വെള്ളം കയറി നശിച്ചു. രണ്ടുദിവസമായി വെള്ളം മുങ്ങി നിന്ന നെൽപ്പാടങ്ങളിലെ നെൽച്ചെടികൾ ചീഞ്ഞുതുടങ്ങി. മരുതഞ്ചേരിയിൽ വരമ്പുകളിൽ പറിച്ചു സൂക്ഷിച്ച ഞാറ്റടികൾ പാടങ്ങൾ വെള്ളം മുങ്ങിയതിനെത്തുടർന്ന് ഒഴുകിപ്പോയി. തോടുകൾ കവിഞ്ഞൊഴുകിയും വരമ്പുകൾ പൊട്ടിയും വ്യാപക നാശം. തകർന്ന വരമ്പുകളും തോടുകളും […]
Read Moreആലത്തൂർ ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം പട്ടാമ്പി ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തി.
കാവശ്ശേരി എരകുളം സ്വദേശി പ്രണവ് (21)ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് നാലോടെ തരൂർ കരിങ്കുളങ്ങര തടയണയിൽ പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രണവ് ഒഴുക്കിൽപ്പെടുകയായിരുന്നു. ആലത്തൂർ ശ്രീനാരായണ അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് മരിച്ച പ്രണവ്.
Read More