തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പടന്ന വടക്കേപ്പുറത്ത് ദിവാകരന് ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ കായലിൽ മത്സ്യബന്ധനത്തിനായി പോയതായിരുന്നു ദിവാകരന്. നാട്ടുകാര്‍ കായലില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് ദിവാകരന് സ്വന്തം ചെറുവള്ളത്തില്‍ കായലിലേക്ക് പോയത്. ഉച്ചയായിട്ടും ഇയാള്‍ തിരിച്ചുവരാതായതോടെയാണ് നാട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. തെരച്ചിലില്‍ കായലിന്റെ തീരത്തുനിന്ന് ദിവാകരന്റെ തോണി കണ്ടെത്തി.
Read MoreCategory: കേരളം
ക്ലാസിൽ ദിവസവും പത്രം വായിക്കണം, ചർച്ചചെയ്യണം; സ്കൂളുകൾക്ക് സർക്കാർ മാർഗരേഖ ഗ്രേസ് മാർക്ക് നൽകും.
സ്കൂൾ കുട്ടികളുടെ മാതൃഭാഷാപഠനവും ആശയവിനിമയശേഷിയും മെച്ചപ്പെടുത്താൻ ക്ലാസുകളിൽ പത്രവായന നിർബന്ധമാക്കി. വിദ്യാഭ്യാസഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റർപ്ലാനിലാണ് ദിവസവും ക്ലാസ്‌മുറികളിൽ ഗ്രൂപ്പായി പത്രവായന നടത്താനും വിശകലനത്തിനുമുള്ള നിർദേശമെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു ഇതിനുപുറമേ, കംപ്യൂട്ടറിൽ മലയാളം എഴുത്തടക്കമുള്ള മലയാളം കംപ്യൂട്ടിങ്ങിനും കുട്ടികളെ പ്രാപ്തരാക്കും. ഈ വർഷം അക്കാദമിക ഗുണമേന്മാവർഷമായി ആചരിക്കാനാണ് മാർഗരേഖ. ഓരോ സ്കൂളും തനത് മാസ്റ്റർ പ്ലാൻ തയ്യാറാക്കി പരിപാടികൾ ആസൂത്രണംചെയ്യണം. എൽപിയിലും യുപിയിലും കുട്ടികളുടെ വായന, എഴുത്ത്, ആലാപനം, സർഗരചന തുടങ്ങിയ കഴിവുകൾ മൂല്യനിർണയത്തിൽ വിലയിരുത്തും. മാതൃഭാഷയ്ക്കുപുറമേ, […]
Read Moreഅയിലൂർ കരിങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി ആരംഭിച്ചു.
അയിലൂർ കരിങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി ആരംഭിച്ചു. ഗ്രാമീണ മേഖലയുടെ ചികിത്സാ സൗകര്യത്തിന് സായാഹ്ന ഒപി സഹായകരമാകും. ഇതോടെ മേഖലയ്ക്ക് മുഴുവൻ സമയ ചികിത്സാ സൗകര്യം ലഭ്യമാകും. ഇതിനായി പഞ്ചായത്ത് ഡോക്ടറെയും ഫാർമസിസ്റ്റിനെയും പുതുതായി നിയമിച്ചിട്ടുണ്ട്. അയിലൂർ കരിങ്കുളത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി ചികിത്സയുടെ പ്രവർത്തന ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. കെ. ബാബു എംഎൽഎ മുഖ്യാതിഥിയായി. അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിഗ്നേഷ് അധ്യക്ഷതവഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് […]
Read Moreനെന്മാറയിൽ കനത്ത മഴയിൽ വെള്ളം മുങ്ങിക്കിടന്ന നെൽപ്പാടങ്ങളിലെ കൃഷി നശിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് വെള്ളം മുങ്ങിക്കിടന്ന നെൽപ്പാടങ്ങളിലെ കൃഷി നശിച്ചു. മഴ കുറഞ്ഞതിന് തുടർന്ന് നെൽപ്പാടങ്ങളിലെ വെള്ളം താഴ്ന്നതോടെയാണ് ചീഞ്ഞുപോയ നെൽച്ചെടികൾ പുറത്തുകാണാൻ തുടങ്ങിയത്. നടീൽ കഴിഞ്ഞ് ദിവസങ്ങളായ നെൽപ്പാടങ്ങൾ മൂന്നുദിവസത്തിലേറെ വെള്ളം മുങ്ങിയതോടെയാണ് നെൽച്ചെടികൾ ചീഞ്ഞു പോയത്. നെൽച്ചെടികൾ നശിച്ച പാടങ്ങളിൽ ആവർത്തന കൃഷി നടത്താൻ ഞാറ്റാടി ലഭ്യമല്ലാത്തതിനാൽ മിക്ക കർഷകരും ഒന്നാം വിള ഉപേക്ഷിച്ച നിലയിലാണ്.ചില കർഷകർ ആദ്യം തയ്യാറാക്കിയ ഞാറ്റാടി നശിച്ചതിനെ തുടർന്ന് വീണ്ടും വിത്ത് വിത്ത് പാകി […]
Read More