Category: കേരളം
നെല്ലിയാമ്പതി കൈകാട്ടി – നൂറടി റോഡിന്റെ വശം ഇടിഞ്ഞു അപകട ഭീഷണി ഉയർത്തുന്നു.
നെല്ലിയാമ്പതിയിൽ കൈകാട്ടി നൂറടി റോഡിന്റെ വശം ഇടിഞ്ഞു. എവിടി ഫാക്ടറിക്കും കൂനം പാലത്തിനും ഇടയിലുള്ള ഭാഗത്താണ് റോഡ് ഇടിഞ്ഞത്. നെല്ലിയാമ്പതി പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൻ പാതയുടെ ഇടിഞ്ഞ ഭാഗം കല്ലുകളും. മണ്ണ് നിറച്ച ചാക്കുകളും വെച്ച് തത്ക്കാലിക സംരക്ഷണ ഭിത്തി നിർമ്മിച്ചു ഗതാഗത സൗകര്യമൊരുക്കി. പൊതു മാരമത്ത് വകുപ്പ് അധികൃതർ റോഡിന്റെ വശം ഇടിഞ്ഞത് പരിശോധിച്ചു. ചായ തോട്ടത്തിൽ നിന്നും ഒഴുകിവരുന്ന വെള്ളം റോഡ് മുറിച്ച് കടക്കുന്ന ഭാഗത്താണ് വശം ഇടിഞ്ഞു പോയത്. വീതി കുറഞ്ഞ റോഡും […]
Read Moreട്രെയിൻ റിസര്‍വേഷൻ ചാര്‍ട്ട് ഇനി എട്ടു മണിക്കൂര്‍ മുമ്പ്. പുതിയ സംവിധാനവുമായി ഇന്ത്യൻ റെയില്‍വേ.
ട്രെയിൻ പുറപ്പെടുന്നതിന് എട്ടു മണിക്കൂർ മുമ്പ് യാത്രാ റിസർവേഷൻ ചാർട്ട് അന്തിമമാക്കുന്ന പുതിയ സംവിധാനം അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ. ടിക്കറ്റ് ബുക്കിങ്ങിന് ആധുനിക റിസർവേഷൻ സംവിധാനം അവതരിപ്പിക്കുമെന്നും റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. നിലവില്‍, സീറ്റ് ഉറപ്പായോ എന്ന് സ്ഥിരീകരിക്കുന്ന അന്തിമ ചാർട്ട്, ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനില്‍നിന്ന് യാത്ര ആരംഭിക്കുന്നതിന് നാല് മണിക്കൂർ മുമ്പ് മാത്രമാണ് തയാറാക്കുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നത് യാത്രക്കാർക്ക് ഏറെ ആശ്വാസമാകും.
Read Moreകേരളാ പോലീസ് സേനയുടെ തലപ്പത്ത് ഇനി റവാഡ ചന്ദ്രശേഖർ.
സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയാണ് പോലീസ് മേധാവിയെ തെരഞ്ഞെടുത്തത്. വൈകുന്നേരം മൂന്നിന് പുതിയ പോലീസ് മേധാവി ചുമതലയേറ്റെടുക്കും.
Read More