Category: കേരളം
അബുദാബിയിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം.
തിരുവനന്തപുരം പനയറ ചെമ്മറുത്തി സ്വദേശി ശരത് ശശിധരൻ (37) ആണ് മരിച്ചത്. ഗാലക്സി മിൽക്കി വേ കാണാൻ അബുദാബി അൽഖുവയിലേക്കു പോയ അഞ്ചംഗ സംഘത്തിന്റെ വാഹനം മറിഞ്ഞാണ് അപകടം.
Read Moreഎറണാകുളം കതൃക്കടവ് റോഡില്‍ പെയിന്റ് കടയ്ക്ക് തീപിടിച്ച് അപകടം. കടയുടെ തൊട്ടടുത്തുള്ള സ്റ്റോറില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ ഒന്നാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.
കടകളിലേക്കുള്ള വെല്‍ഡിങ് സാധനങ്ങള്‍ ഇറക്കുന്നതിടെയാണ് തീപ്പിടിത്തം ഉണ്ടായത്. കടയുടെ മുകളില്‍ സ്ഥിതി ചെയ്തിരുന്ന ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു. തീപ്പിടിക്കുന്നതിനു തൊട്ടുമുന്‍പ് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ അറിയിച്ചു.
Read Moreകാട്ടുനായകളുടെ ആക്രമണം; 14 ആടുകളെ കാട്ടുനായകൾ കൊന്നു. അട്ടപ്പാടിയിൽ ഇന്ന് പുലർച്ചയാണ് സംഭവം.
കോട്ടത്തറ കൽമുക്കിയിരിലാണ് കാട്ടുനായകൾ അക്രമം നടത്തിയത്. കൽമുക്കിയൂർ സ്വദേശി രവീന്ദ്രൻ്റെ 14 ആടുകളെ കാട്ടുനായകൾ കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. വനം വകുപ്പ് സ്ഥലത്തെത്തി അന്വേഷണം തുടരുന്നു.
Read Moreനെന്മാറ – ഒലിപ്പാറ റോഡ് ദുരവസ്ഥ; പണികൾ തടഞ്ഞ് ആക്ഷൻ കമ്മിറ്റി. റോഡ് അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താമെന്നു കരാർ ഉടമ ഉറപ്പു നൽകി.
നെന്മാറ – ഒലിപ്പാറ റോഡിന്റെ ദുരവസ്ഥ പരിഹരിക്കാത്തതിലും പ്രഹസനമായി തുടരുന്ന പണികളിലും പ്രതിഷേധിച്ച് നിർമാണപ്രവൃത്തികൾ തടഞ്ഞ് ആക്ഷൻ കമ്മിറ്റി. പണി നിർത്തിവെച്ചതോടെ ജില്ലാ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എഎക്സ്ഇ ജി.കെ . സുനിൽകുമാറും സംഘവും സ്ഥലത്തെത്തി കരാർ ഉടമയുമായി ഫോണിൽ സംസാരിച്ചു. റോഡ് അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താമെന്നു ഉറപ്പു നൽകി. ഇതോടെ സമരം നിർത്തി. ജനറൽ കൺവീനർ എസ്. എം. ഷാജഹാൻ, ട്രഷറർ സി. കെ. രമേഷ്, കെ. കാജാ ഹുസൈൻ, എസ്. ഉമ്മർ, എൻ. […]
Read Moreവേനൽ ചൂട്.. വേനൽ പരിഗണിച്ച് അഭിഭാഷകർക്ക് ഗൗൺ നിർബന്ധമില്ല! മേയ് 31 വരെ ഇളവ്.
കടുത്ത വേനലും ചൂടും പരിഗണിച്ച് അഭിഭാഷകരുടെ വസ്ത്രധാരണത്തിൽ ഹൈകോടതി ഇളവ് അനുവദിച്ചു. ചൂടുകാലത്ത് കറുത്ത കോട്ടും ഗൗണും ധരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരള ഹൈകോടതി അഭിഭാഷക അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി.വെളുത്ത ഷർട്ടും ബാൻഡും കറുത്ത കോട്ടും ഗൗണും ധരിച്ച് വേണം അഭിഭാഷകർ കോടതിയിൽ ഹാജരാകാനെന്നാണ് ചട്ടം. എന്നാൽ, നിലവിലെ അവസ്ഥ കണക്കിലെടുത്ത് മേയ് 31 വരെ ഇളവ് അനുവദിച്ചു.ജില്ല കോടതികളിൽ ഹാജരാകുന്ന അഭിഭാഷകർ വെളുത്ത ഷർട്ടും കോളർ ബാൻഡും ധരിച്ചാലും മതിയാകും. ഹൈകോടതിയിൽ ഹാജരാകുന്നവർക്ക് […]
Read Moreപാലക്കാട് യാക്കര റെയിൽവേ ഗേറ്റ് അടച്ചിടും. റോഡ് യാത്രക്കാർ ഇംഗ്ലീഷ് ചർച്ച്-ഡിപിഒ റോഡ് ഉപയോഗപ്പെടുത്തണമെന്ന് റെയിൽവേ.
പുതുനഗരം-പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള യാക്കര റെയിൽവേ ഗേറ്റ് നാളെ വൈകീട്ട് ആറുമുതൽ ശനിയാഴ്ച രാവിലെ ആറുവരെ അടച്ചിടും. റോഡ് യാത്രക്കാർ ഇംഗ്ലീഷ് ചർച്ച്-ഡിപിഒ റോഡ് ഉപയോഗപ്പെടുത്തണമെന്ന് കൊല്ലങ്കോട് റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.
Read Moreബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂർ തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി.
ബാങ്കില്‍ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം.ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ വിളിച്ച് പുറത്തേക്കിറക്കി. വാക്കുതർക്കത്തിനിടയില്‍ കയ്യില്‍ കരുതിയ കൊടുവാള് ഉപയോഗിച്ച്വെട്ടുകയായിരുന്നു. പ്രാണരക്ഷാർത്ഥം യുവതി ബാങ്കിലേക്ക് ഓടി കയറുകയായിരുന്നു.
Read More