പറമ്പിക്കുളത്ത് നിന്ന് ഐടിഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി. പറമ്പിക്കുളം എർത്ത് ഡാം ഉന്നതിയിലെ അശ്വിനെയാണ് കാണാതായത്. രേഖകൾ പുതുക്കുന്നതിനായി പറമ്പിക്കുളം ടൈഗർ ഹാളിൽ ക്യാമ്പ് നടന്നിരുന്നു. ചില രേഖകൾ എടുക്കാൻ 3 കിലോമീറ്റർ അകലെയുള്ള വീട്ടിൽ പോയതാണ് അശ്വിൻ. തുടർന്ന് തിരികെ വന്നില്ല. കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി.
Read MoreCategory: കേരളം
വൈക്കോൽക്കൂനയിൽ ഒളിച്ചു താമസിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു.
നെന്മാറ ടൗണിന് സമീപം വലതലയിലെ വീട്ടുവളപ്പിലെ വൈക്കോൽ കൂനയിൽ ഒളിച്ചു താമസിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. നെന്മാറ കോളേജിന് സമീപമുള്ള വലതലയിലെ മുരുകന്റെ വീട്ടുവളപ്പിലെ പച്ചക്കറികൾ തിന്ന് നശിപ്പിക്കുകയും ദിവസങ്ങളായി വൈക്കോൽ എടുക്കാൻ പോകുന്ന വീട്ടുകാർ മുരൾച്ചകേട്ട് ഭീതിയിൽ ആവുകയും ചെയ്തിരുന്നു. രാത്രിയായാൽ വീട്ടുമുറ്റത്തും വളപ്പിലും ഭയരഹിതമായി കാട്ടുപന്നി ചുറ്റിതിരിഞ്ഞ് വീട്ടുകാർക്ക് ഭീഷണിയും ഉയർത്തിയിരുന്നു. കഴിഞ്ഞദിവസമാണ് ശബ്ദം കേട്ട വൈക്കോൽ കൂനക്ക് അടിയിൽ വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പകൽ വിശ്രമിക്കുന്ന കാട്ടുപന്നിയെ കണ്ടെത്തിയത്. വീട്ടുടമ മുരുകൻ അറിയിച്ചതിന് തുടർന്ന് പ്രദേശത്തെ […]
Read Moreനെല്ലിയാമ്പതിയിലെ വിദ്യാലയങ്ങളിൽ പേവിഷബാധ ബോധവൽക്കരണവും, വന്യ മൃഗ ജാഗ്രത നിർദ്ദേശവും നൽകി.
മലയോര മേഖലയായ നെല്ലിയാമ്പതിയിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളായ ജി എൽ പി എസ് സീതാര്കുണ്ട്, ഇ എൽ പി എസ് ചന്ദ്രാമല, എം ഇ എൽ പി എസ് പോത്തുപാറ, പി എച് എസ് എസ് പോളച്ചിറക്കൽ എന്നീ സ്കൂളുകളിൽ, സ്പെഷ്യൽ അസംബ്ലി കൂടുകയും, പേവിഷബാധയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകുകയും, മുഴുവൻ വിദ്യാർത്ഥികളും പേ വിഷ ബാധക്കെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു.പേവിഷബാധ പ്രതിരോധത്തിന്റെ നിർദ്ദേശങ്ങൾ അടങ്ങുന്ന പോസ്റ്റർ സ്റ്റിക്കർ രൂപത്തിലാക്കി, സ്കൂളുകളിൽ പതിക്കുകയും ചെയ്തു. കൂടാതെ നെല്ലിയാമ്പതിയിൽ കഴിഞ്ഞ […]
Read Moreകൊല്ലം കണ്ടോനെ ബിരിയാണി മേണ്ട!!! 😜 കൊല്ലത്ത് ബിരിയാണിയിൽ കുപ്പിച്ചില്ല് … തൊണ്ട മുറിഞ്ഞ് യുവാവ് ആശുപത്രിയിൽ.
കൊല്ലം ചിതറയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടെത്തി. ചിതറയിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ കിളിത്തട്ട് സ്വദേശി ആശുപത്രിയിൽ ചികിത്സയിലാണ്. ഹോട്ടലിനെതിരെ പൊലീസിലും ഭക്ഷ്യസുരക്ഷവിഭാഗത്തിനും പരാതി നൽകി.
Read More