Category: കേരളം
100 കോടി തട്ടിപ്പു നടത്തിയ മലയാളി ദമ്പതികൾ കെനിയയിലേക്കു കടന്നു.. ഇവർക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്നും പൊലീസ് 😎
ബെംഗളൂരുവില്‍ ഇടപാടുകാരെ വഞ്ചിച്ച് 100 കോടിയിലേറെ രൂപ തട്ടിയ മലയാളി ദമ്പതികള്‍ കെനിയയിലേക്ക് കടന്നു. ആയിരത്തിലധികം ഇടപാടുകാരെ വഞ്ചിച്ച ആലപ്പുഴ സ്വദേശി ടോമി എം വര്‍ഗീസും ഭാര്യ സിനിയും കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്കാണ് മുങ്ങിയത്. വ്യാഴാഴ്ച മുംബൈയില്‍ നിന്നാണ് ഇരുവരും നാടുവിട്ടത്. ഇവര്‍ക്കെതിരെ ബെംഗളൂരു പൊലീസിന് 430പേര്‍ പരാതി നല്‍കി. ഇവർക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്നും പൊലീസ് പറഞ്ഞു. ബെംഗളൂരു രാമമൂര്‍ത്തി നഗറില്‍ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള എ ആന്‍ഡ് എ ചിറ്റ്‌സില്‍ ചൊവ്വാഴ്ച വരെ ഇവരെത്തിയിരുന്നു. അസുഖബാധിതനായ […]
Read Moreകോണിപ്പടിയിൽ നിന്ന് കാൽ തെന്നി വീണ യുവതിക്കു ദാരുണന്ത്യം.
വീടിന്റെ ഒന്നാം നിലയിലേക്കുള്ള കൈവരിയില്ലാത്ത കോണ്‍ക്രീറ്റ്കോണിപ്പടിയില്‍ നിന്ന് വീണ് ചികില്സയിലായിരുന്ന യുവതിക്കാണ് ദാരുണാന്ത്യം. കോഴിക്കോട് ഉള്ളിയേരി സ്വദേശി മാമ്പൊയില്‍ അസ്മയാണ് (45) മരിച്ചത്. ടെറസിന് മുകളിലിട്ട തുണിയെടുക്കാൻ പോകുന്നതിനിടെയാണ് തെന്നി വീണത്.
Read Moreനാളെ സംസ്ഥാനവ്യാപകമായി SFI പഠിപ്പ് മുടക്ക്.
നാളെ സംസ്ഥാനവ്യാപകമായി എസ്എഫ്ഐയുടെ പഠിപ്പ്മുടക്ക്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിനെതിരെയാണ് പ്രതിഷേധം. കേരളസർവകലാശാലയിൽ നടത്തിയ സമരത്തിനിടെ 26 പേരെ പോലീസ് റിമാൻഡ് ചെയ്തു.
Read Moreപണിമുടക്ക് യാത്രക്കാർ വലഞ്ഞ്… KSRTC ബസുകൾ തടഞ്ഞ് സമരാനുകൂലികൾ!
കേന്ദ്രനയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് 9 മണിക്കൂർ പിന്നിട്ടു. കേരളത്തിൽ പണിമുടക്ക് ബന്ദിന് സമാനമാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. വാഹനങ്ങൾ ലഭിക്കാതായതോടെ പ്രധാന ബസ് സ്റ്റാന്റുകളിലെല്ലാം യാത്രക്കാർ കാത്തിരിക്കുകയാണ്. കെഎസ്ആർടിസി അടക്കം സർവീസ് നടത്താതിരുന്നതോടെയാണ് റെയിൽവേ സ്റ്റേഷനിലടക്കം വന്നിറങ്ങിയ യാത്രക്കാർ പെരുവഴിയിലായത്. പല ബസ് സ്റ്റാന്റുകളിലും യാത്രക്കാർ കാത്തുകിടക്കുകയാണ്.
Read Moreബാങ്കിന്റെ ജപ്തി ഭീഷണി; ഗൃഹനാഥൻ ജീവനൊടുക്കി.👇
എറണാകുളം കുറുമശേരിയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന് ജീവനൊടുക്കി. കുറുമശേരി സ്വദേശി മധു മോഹനന് (46) ആണ് ജീവനൊടുക്കിയത്. കേരള ബാങ്ക് ആണ് ജപ്തി നോട്ടീസ് നല്‍കിയത്. ഇന്നലെ കേരള ബാങ്ക് ജീവനക്കാർ മധുവിന്റെ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിക്കുകയായിരുന്നു. 37 ലക്ഷം രൂപയുടെ ലോണ്‍ കുടിശിക ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.
Read More