Category: കേരളം
ഷാര്‍ജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സതീഷ് പിടിയിലായി. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് സതീഷ് പിടിയിലായത്. അതുല്യയുടെ മരണത്തിൽ കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ സതീഷിനെ കസ്റ്റഡിയിലെടുത്തത്.
ഷാര്‍ജയിൽ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വലിയതുറ പൊലീസിന് കൈമാറി.
Read Moreപാലക്കാട് ചിറ്റൂർ കോസ് വേയിലെ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം; മരിച്ചത് കോയമ്പത്തൂർ സ്വദേശികൾ.
പാലക്കാട് ചിറ്റൂർ പുഴയിലെ ഷൺമുഖം കോസ് വേയിൽ ഓവ്ചാലിനുള്ളിൽ അകപ്പെട്ട രണ്ട് വിദ്യാർഥികളും മരിച്ചു. കോയമ്പത്തൂരിലെ കോളജിൽ നിന്നും വിനോദ സഞ്ചാരത്തിനായി എത്തിയ ശ്രീഗൗതം, അരുൺ കുമാർ എന്നിവരാണ് മരിച്ചത്. ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരുണിനെ നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിന് പിന്നാലെയാണ് പുറത്തെടുക്കാനായത്. കോയമ്പത്തൂരിൽ നിന്നെത്തിയ പത്തംഗ വിദ്യാർഥി സംഘത്തിലെ യുവാക്കളാണ് അപകടത്തിൽപെട്ടത്. പ്രദേശത്തെ ഒഴുക്കിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരുന്ന ഇവർ കുളിക്കുന്നതിനിടെയാണ് അപകടം.
Read Moreതൃശൂർ എരുമപ്പെട്ടിയിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കുണ്ടന്നൂർ മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യ ജൂലി(48)യാണ് മരിച്ചത്.👇
ഷോക്കേറ്റ ബെന്നി അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് രാവിലെ 9.45ഓടെയാണ് സംഭവം. പറമ്പിലെ മോട്ടർ ഷെഡ്ഡിലേക്കുള്ള വൈദ്യുത കമ്പിയാണ് പൊട്ടി വീണത്. ഇതറിയാതെ തേങ്ങ പെറുക്കാനായി പറമ്പിലേക്ക് പോയ ജൂലിക്ക് ഷോക്കേൽക്കുകയായിരുന്നു.
Read More