Category: കേരളം

വെളിച്ചെണ്ണ വിലയിൽ വൻകുതിപ്പ്… വിപണി വില 525ന് മുകളിൽ; വിപണിയിൽ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി.

സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിലെ വൻ കുതിപ്പ് തുടരുകയാണ്. ചില്ലറ വിപണിയിൽ വില ലിറ്ററിന് 525ന് മുകളിലെത്തി നിൽക്കുന്ന വേളയിൽ കുടുംബ ബജറ്റുകൾ താളം തെറ്റുമെന്ന ആശങ്കയിലാണ് വീട്ടമ്മമാർ. കുതിച്ചുയരുന്ന വെളിച്ചെണ്ണവില പിടിച്ചു നിർത്താൻ വിപണിയിൽ ഇടപെടൽ നടത്തുമെന്നാണ് ഭക്ഷ്യമന്ത്രി ജി ആർ അനിലിന്റെ പ്രഖ്യാപനം. കേരളത്തിലെ ജനങ്ങൾക്ക് ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള പരിശ്രമമാണ് സപ്ലൈക്കോ നടത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു.

Read More

വി.എസ്.അച്യുതാനന്ദന് അന്ത്യാഭിവാദ്യമർപ്പിച്ച നടന്‍ വിനായകനെതിരെ സൈബര്‍ ആക്രമണം. മുന്‍പ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റുകള്‍ക്ക് താഴെ അസഭ്യ കമന്റുകൾ നിറയുകയാണ്.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയ ഉമ്മന്‍ചാണ്ടിക്കെതിരെ നടൻ മുൻപ് നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ നടന്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഇന്നലെയായിരുന്നു വി എസിന് അന്ത്യാഭിവാദ്യവുമായി നടന്‍ രംഗത്തെത്തിയത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പ്രദേശത്തെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തായിരുന്നു വിനായകന്‍ വി എസിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്.

Read More

അടുത്ത അഞ്ച് ദിവസം പെരുമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.

കേരളത്തിൽ ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.  തെക്കന്‍ ചൈനയിലുൾപ്പെടെ വീശിയടിച്ച വിഫയുടെ സ്വാധീനത്തില്‍ കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ അതി ശക്തമായ മഴയുണ്ടായേക്കാമെന്ന് കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അതിതീവ്ര ചുഴലിക്കാറ്റായ വിഫയുടെ അവശിഷ്ടം ചക്രവാത ചുഴിയായി ബംഗാൾ ഉൾക്കടലില്‍ പ്രവേശിക്കും ഇതിന്‍റെ സ്വാധീനത്തില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് നിഗമനം.

Read More

സംസ്ഥാനത്ത് പത്ത് ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി; മന്ത്രി വി.ശിവന്‍കുട്ടി.👇

നെന്മാറ ഐടിഐ പുതിയകെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ പോഷകാഹാര പദ്ധതിയുടെ ഭാഗമായി ഐടിഐയിലെ മുഴുവന്‍ ട്രെയിനികള്‍ക്കും പാല്‍, മുട്ട, പഴം, ബ്രെഡ് എന്നിവ സമീപത്തെ കുടുംബശ്രീ യൂണിറ്റുകള്‍ വഴി ലഭ്യമാക്കുന്നുണ്ട്. ഇത് വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകമാണ്. കൂടാതെ, പരിശീലന കാലയളവില്‍ ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപവരെയുള്ള അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും അതിന്റെ പ്രീമിയം യഥാസമയം അടക്കാനും സര്‍ക്കാരിന് കഴിഞ്ഞു. ജില്ലയില്‍ പുതുതായി നാല് ഐടിഐകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് […]

Read More