Category: കേരളം

നെല്ലിയാമ്പതി ജനവാസമേഖലയിൽ ചില്ലി കൊമ്പൻ; ജനങ്ങൾ ഭീതിയിൽ. വീഡിയോ ദൃശ്യം👇

ജോജി തോമസ് നെല്ലിയാമ്പതി സീതാർകുണ്ട് പോബ്സൺ എസ്റ്റേറ്റ് പാടിക്കു സമീപം കാട്ടാന നിലയുറപ്പിച്ചത് പാടികളിൽ താമസിക്കുന്നവരെ ഭീതിയിലാക്കി. കഴിഞ്ഞദിവസം വൈകിട്ട് മൂന്നരയോടുകൂടി എത്തിയ കാട്ടാന രാത്രി മുഴുവൻ പാടികൾക്ക് സമീപം കറങ്ങി നടന്ന് പ്രദേശവാസികളെ ഭീഷണിയിലാക്കി. ഇന്നലെ രാവിലെ ആറിനും കാട്ടാന ജനവാസ മേഖലയിൽ തന്നെ നിലയുറപ്പിച്ചത് തൊഴിലാളികൾക്ക് ജോലിക്ക് പോകുന്നതിനും മറ്റും തടസ്സമായി. കനത്ത മഴയും മൂടൽമഞ്ഞുമായ കാലാവസ്ഥയിൽ അടുത്ത് നിലയുറപ്പിച്ച കാട്ടാനയെ കാണാൻ പോലും കഴിയാത്ത സ്ഥിതിവിശേഷമാണ്. തണുത്ത അന്തരീക്ഷത്തിൽ ആനയുടെ മണം കിട്ടാത്തതും […]

Read More

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; ഗോവിന്ദച്ചാമിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറില്‍ അറിയിക്കാൻ നിർദേശം..😎

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. ഇന്ന് പുലർച്ചെയാണ് വിവരം അറിയുന്നത്. പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഗോവിന്ദച്ചാമി സെല്ലില്‍ ഉണ്ടായിരുന്നില്ല. രാത്രിയാവാം ജയിൽ ചാടിയതെന്നാണ് കരുതുന്നത്. ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടിപ്പോയത്.

Read More

എറണാകുളം, ഇടുക്കി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി.

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം, ഇടുക്കി ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂലൈ 25) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

Read More

പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോ​ദി UK​ യി​ൽ; വ്യാ​പാ​ര​ക്ക​രാ​റി​ൽ ഇ​ന്ന് ഒ​പ്പു​വ​യ്ക്കും.👇

ഇം​ഗ്ല​ണ്ടി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സ്കോ​ച്ച് വി​സ്കി, ജി​ൻ എ​ന്നി​വ​യു​ടെ തീ​രു​വ 150 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 75 ശ​ത​മാ​ന​മാ​ക്കു​ന്ന സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ (ഫ്രീ ​ട്രേ​ഡ് എ​ഗ്രി​മെ​ന്‍റ്- എ​ഫ്ടി​എ) പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു ല​ണ്ട​നി​ൽ ഒപ്പു​വ​യ്ക്കും. ഇ​ന്ത്യ​യു​ടെ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ധാ​ന​മ​ന്ത്രി​യോ​ടൊ​പ്പം ല​ണ്ട​നി​ലെ​ത്തി​യി​ട്ടു​ണ്ട്. യു​കെ​യി​ലേ​ക്കു​ള്ള മോ​ദി​യു​ടെ നാ​ലാ​മ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ൽ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​റു​മാ​യി വ്യാ​പാ​രം, ഊ​ർ​ജം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, സു​ര​ക്ഷ എ​ന്നി​വ​യും ച​ർ​ച്ച​യാ​കും. സ​മ​ഗ്ര സാ​ന്പ​ത്തി​ക, വ്യാ​പാ​ര​ക്ക​രാ​ർ (കോം​പ്രി​ഹെ​ൻ​സീ​വ് ഇ​ക്ക​ണോ​മി​ക് […]

Read More