Category: കേരളം

ദിവ്യകാരുണ്യ തീർഥാടക സംഗമം ഇന്ന് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ.

ക്രിസ്തുജയന്തിയുടെ 2025-ാം ജൂബിലിയോടനുബന്ധിച്ച് രൂപതയിലെ ജൂബിലി തീർഥാടനകേന്ദ്രമായ വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ ദിവ്യകാരുണ്യ തീർഥാടകസംഗമം ഇന്ന് നടക്കും. വടക്കഞ്ചേരി, മംഗലംഡാം, മേലാർകോട് ഫൊറോനകളാണ് സംഗമത്തിൽ പങ്കെടുക്കുക. ഉച്ചയ്ക്ക് ഒന്നിന് ആരാധനയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ദിവ്യകാരുണ്യപ്രഭാഷണം, സമൂഹബലി, ദിവ്യകാരുണ്യ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയുണ്ടാകും. രൂപതാ മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യകാർമികനാകും. മൂന്ന് ഫൊറോനകളിലെ വിവിധ ദേവാലയങ്ങളിൽനിന്നുള്ള അറുപതോളം വൈദികർ സഹകാർമികരാകും.

Read More

നെന്മാറ സൗരോർജ്ജ നിലയം ഉദ്ഘാടനം ഇന്ന്.👇

1.5 മെഗാവാട്ട് ശേഷിയുള്ള നെന്മാറയിലെ സൗരോർജ വൈദ്യുതി ഉൽപാദനനിലയം ഇന്ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉത്തൻ മഹാഭിയാൻ (പിഎംകുസും) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്. നെന്മാറ 110 KV സബ്‌സ്‌റ്റേ ഷൻ പരിസരത്ത് കെഎസ്ഇബിയുടെ സ്വന്തം സ്ഥലത്താണ് സൗരോർജ പാനലുകൾ സ്ഥാപിച്ചാണ് വൈദ്യുതി ഉൽപാദനം നടത്തുന്നത്.സൗരോർജ്ജ നിലയത്തിൻ്റെ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകീട്ട് 3.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്‌ണൻകുട്ടി നിർവ്വഹിക്കും. ആലത്തൂർ എംഎൽഎ കെ.ഡി.പ്രസേനൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.രാധാകൃഷ്ണൻ […]

Read More