Category: കേരളം

കുഞ്ഞുങ്ങൾ വർണ്ണ പൂമ്പാറ്റകളായി പറന്നു രസിക്കട്ടെ..🦋🦋 സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി !

സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. തൃശൂരിൽ ഇന്ന് നടന്ന സംസ്ഥാന സ്കൂ‌ൾ കലോത്സവ സ്വാഗത സംഘരൂപീകരണ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Read More

സെൽഫിക്കിടെ കാട്ടാന ആക്രമണം; തലനാരിഴയ്ക്ക് രക്ഷപെട്ടു… ബന്ദിപൂർ ടൈഗർ റിസർവിലെ കെക്കനഹള്ളി റോഡിലാണ് സംഭവം നടന്നത്. റോഡിന് നടുവിൽ നിൽക്കുന്ന കാട്ടാനയെ കണ്ട് വാഹനങ്ങളെല്ലാം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടയ്ക്ക് റോഡിനോട് ചേർന്ന് കുറ്റിക്കാടിനിടയിൽ നിൽക്കുന്ന യുവാവിന് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. പ്രാണരക്ഷാർഥം ഓടിയ യുവാവ് റോഡിലേക്ക് കയറുമ്പോൾ കാൽതട്ടി വീണു. ഇയാളുടെ അടുത്തേക്ക് എത്തിയ ആന കാലിൽ ചവിട്ടിയതിന് ശേഷം മുന്നോട്ട് പോവുകയായിരുന്നു. വനം വകുപ്പിന്റെ കർശന നിർദേശങ്ങൾ പാലിക്കാത്തതിനാൽ ഇദ്ദേഹത്തിന് 25000 രൂപയുടെ പിഴയീടാക്കി. വീഡിയോ ദൃശ്യം കാണാം..👇 (ഗ്രൂപ്പിൽ ഉള്ളവർക്ക് മാത്രം)

Read More

ഓല കരിച്ചിൽ വ്യാപകം മരുന്നുതളിച്ചിട്ടും ഫലം കാണുന്നില്ലെന്ന് കർഷകർ.👇

നെൽപ്പാടങ്ങളിൽ ഓലകരിച്ചിൽ വ്യാപിക്കുന്നു. കൃഷി വിദഗ്ധർ നിർദ്ദേശിച്ച മരുന്നു തളിച്ചിട്ടും ഫലം കാണുന്നില്ലെന്ന് കർഷകർ. കൈപ്പഞ്ചേരി,തിരുവഴിയാട് പുഴപ്പാലം മേഖലയിലെ നെൽപ്പാടങ്ങളിൽ രണ്ടുതവണ പ്രതിരോധ മരുന്ന് തളിച്ചിട്ടും ഫലം കണ്ടിട്ടില്ല. രണ്ടുമാസത്തോളം പ്രായമായ നെൽച്ചെടികളിലെ വലിപ്പം കൂടിയ ഓലകളാണ് മുകൾ ഭാഗത്തുനിന്നും വൈക്കോൽ രൂപത്തിൽ കരിഞ്ഞുണങ്ങി നശിച്ചുപോകുന്നത്. ഇതോടെ നെൽച്ചെടികളുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നതായി ഇടിയംപൊറ്റയിലെ കർഷകനായ മുരളീധരൻ പറഞ്ഞു. പ്രത്യേകതരം ഫംഗസും വൈറസുമാണ് രോഗകാരണമെന്ന് പറയുന്നുണ്ടെങ്കിലും പ്രതിവിധിയായി തളിച്ച മരുന്നുകൾ ഏൽക്കുന്നില്ല. ചില കർഷകർ കൃഷി വിദഗ്ധർ […]

Read More