Category: കേരളം

ബം​ഗ​ളൂ​രുവിൽ കെ​ട്ടി​ട​ത്തി​ന്‍റെ മൂന്നാം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നു കാ​ൽ​ തെന്നി വീ​ണ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ക​ണ്ണൂ​ർ മൊ​കേ​രി വൈ​റ്റ്ഹൗ​സി​ൽ എ.രാജേ​ഷി​ന്‍റെ മക​ൾ അ​ൻ​വി​ത (18) ആ​ണ് മ​രി​ച്ച​ത്.

വൈ​റ്റ്ഫീ​ൽ​ഡ് സൗ​പ​ർ​ണി​ക സ​ര​യൂ അ​പ്പാ​ർ​ട്മെ​ന്‍റി​ലാ​ണ് അ​ൻ​വി​ത താ​മ​സി​ച്ചി​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് അ​ൻ​വി​ത മ​രി​ച്ച​ത്. ക്രൈ​സ്റ്റ് ഡീം​ഡ് ടു ​ബി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​കോം ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. സം​സ്കാ​രം ഇ​ന്ന് മൊ​കേ​രി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. മാ​താ​വ്: വി​നി. സ​ഹോ​ദ​ര​ൻ: അ​ർ​ജു​ൻ.

Read More

തിരുവനന്തപുരം നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞു വീണുമരിച്ചു. നിയമസഭാലൈബ്രറിയിലെ ജീവനക്കാരനായ വി. ജുനൈസ് ആണ് നൃത്തപരിപാടിക്കിടെ കുഴഞ്ഞു വീണത്. നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെപ്രൈവറ്റ് സെക്രട്ടറി ആയിരുന്നു ജുനൈസ്. നൃത്ത പരിപാടിയിൽ കുഴഞ്ഞു വീഴുന്ന സംഭവത്തിൻ്റെ വീഡിയോ ദൃശ്യം കാണാം..👇

വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശിയാണ്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഡാന്‍സ്പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ജുനൈസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല ! ഭാര്യ: റസീന. മക്കൾ: നജാത് അബ്ദുള്ള, നിഹാദ് അബ്ദുള്ള.

Read More

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യുനമർദ്ദ സാധ്യത.👇

വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും മ്യാന്മാറിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു . അടുത്ത 24  മണിക്കൂറിനുള്ളിൽ ഇത് വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 03 മുതൽ 05 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More