Category: കേരളം
പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിന് ബോംബ് ഭീഷണിക്കു പിന്നാലെ തിരുവനന്തപുരം കളക്ടറേറ്റിലും ബോംബ് ഭീഷണി. അന്വേഷണം ഊർജ്ജിതമാക്കി.
പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിന് ബോംബ് ഭീഷണി. അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിലുള്ള പ്രതിഷേധ സൂചകമായി കളക്ട്രേറ്റ് വളപ്പിൽ സ്ഫോടനം നടത്തുമെന്ന് ജില്ലാ കളക്ടർക്ക് സന്ദേശമെത്തി. സ്ഥലത്ത് ഡോഗ് സ്‌ക്വാഡും പോലീസും പരിശോധന നടത്തുന്നതിനുപിന്നാലെ തിരുവനന്തപുരം കളക്ടറേറ്റിലും ബോംബ് ഭീഷണി. ഇ മെയിൽ സന്ദേശത്തിലൂടെയാണ് ബോംബ് ഭീഷണി. പോലീസ് അന്വേഷണം ഊർജിതമാക്കി.
Read Moreകള്ളിൽ വീണ്ടും ചുമമരുന്നിന്റെ സാന്നിധ്യം പാലക്കാട് ചിറ്റൂർ മേഖലയിൽ. എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം 15 ഷാപ്പുകൾ പൂട്ടി! ലൈസൻസും റദ്ദാക്കി!
പാലക്കാട് ചിറ്റൂർ മേഖലയിൽ ആറു ഷാപ്പുകളിൽനിന്നെടുത്ത കള്ളിന്റെ സാമ്പിളുകളിൽക്കൂടി ലാബ് പരിശോധനയിൽ ചുമമരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തി. ഇതേത്തുടർന്ന് എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം ആറ്, ഏഴ്, എട്ട് ഗ്രൂപ്പുകളിലെ 15 ഷാപ്പുകൾ പൂട്ടി. ലൈസൻസും റദ്ദാക്കി. കാക്കനാട് രാസപരിശോധനാ ലാബിൽ നടത്തിയ പരിശോധനയിലാണ് ചിറ്റൂർ ആറാം ഗ്രൂപ്പിലെ മുളക്കാട്, ഏഴാം ഗ്രൂപ്പിലെ മീനാക്ഷിപുരം, എട്ടാം ഗ്രൂപ്പിലെ അഞ്ചുവള്ളക്കാട് എന്നീ ഷാപ്പുകളിലെ കള്ളിൽ ചുമമരുന്നിൻ്റെ അംശം കണ്ടെത്തിയത്. നിലവിൽ പൂട്ടിക്കിടക്കുന്ന ഒൻപതാം ഗ്രൂപ്പിലെ കുറ്റിപ്പള്ളം, ഗോപാലപുരം, വെമ്പാറ വെസ്റ്റ് എന്നീ […]
Read Moreഒറ്റപ്പാലം ലക്കിടി കൂട്ടുപാതയ്ക്ക് സമീപം സ്കൂട്ടറും ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് ലക്കിടി സ്വകാര്യ കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ മേനോന് ദാരുണാന്ത്യം. ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം.
ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയ്ക്ക് സമീപം സ്കൂട്ടറും ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെ 8:40 ഓടെ കൂട്ടുപാത യൂണിയൻ ബാങ്കിനു മുന്നിലാണ് അപകടമുണ്ടായത്. ലക്കിടി സ്വകാര്യ കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ മേനോൻ എന്ന പാലക്കാട് സ്വദേശിയാണ് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇയാൾക്ക് തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് നിന്നും ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം.
Read Moreബെവ്കോയിൽ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന; പകുതി വിലയ്ക്ക് ബ്രാൻഡി; 1310 രൂപയുടെ ബ്ലു ഓഷ്യന് 650 രൂപയ്ക്ക്.
ബിവറേജസ്കോർപറേഷൻ ഷോപ്പുകളിൽ ബ്രാൻഡിയുടെ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന. ബ്ലുഓഷ്യൻ ബിവറേജസ് എന്ന കമ്പനിയാണ്ചില ബ്രാൻഡുകൾ നിർത്തുന്നതിന്റെ ഭാഗമായി വില പകുതിയായി കുറച്ചത്. വില കുറയ്ക്കുന്നതിന്റെ നഷ്ടം കമ്പനിക്കു മാത്രം.
Read More