Category: കേരളം
ആക്രിയിൽ നിന്ന് ആഗ്രഹം സഫലമാക്കി അഫ്സൽ 👇
സൈക്കിൾ ചവിട്ടിയുള്ള ക്ഷീണം ഒഴിവാക്കാനും കയറ്റത്തിലൂടെയുള്ള തള്ളൽ ഒഴിവാക്കാനുമായി സ്കൂൾ വിദ്യാർത്ഥിയുടെ മോഹം ഒടുവിൽ സഫലമായി. അയൽ വീട്ടുകാർ ഉപേക്ഷിച്ച മോപ്പഡ് എൻജിൻ സൈക്കിളുമായി കൂട്ടിയോജിപ്പിച്ചാണ് പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കണ്ടുപിടുത്തം. അയിലൂർ തോട്ടുംപള്ള തിരിഞ്ഞക്കോട് മൻസൂർ അലി-ബെൻസീന ദമ്പതികളുടെ മകനാണ് അഫ്സൽ. അച്ഛൻ വാങ്ങിക്കൊടുത്ത സൈക്കിളിലാണ് ആഗ്രഹം യാഥാർഥ്യമാക്കിയത്. മോപ്പഡിന്റെ പഴയ എൻജിൻ സൈക്കിളിന്റെ പിന്നിലെ കാരിയറിൽ വെൽഡ് ചെയ്ത് പിടിപ്പിച്ച് സൈക്കിളിന്റെ പിന്നിലെ ചക്രത്തിൽ പൽചക്രം ഘടിപ്പിച്ച് ചെയിൻ മുഖേന ബന്ധിപ്പിച്ചാണ് ആഗ്രഹം സഫലമാക്കിയത്. […]
Read Moreപാലക്കാട് – ബാംഗ്ലൂർ KSRTC യുടെ പുതിയ AC ബസ് സർവ്വീസ് ആരംഭിച്ചു.. ഇന്ന് രാത്രി 9 ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.👇
വളരെ കാലമായി പാലക്കാട്ടു നിന്നും ബാംഗ്ലൂർക്ക് Ac ബസ് സർവ്വീസ് വേണമെന്ന ആവശ്യം ഗതാഗതമന്തിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുള്ളതാണ്. കഴിഞ്ഞ ദിവസമാണ് മന്ത്രി പുതിയ ബസ് പാലക്കാട് KSRTC ഡിപ്പോയ്ക്ക് അനുവദിച്ച് തന്നത്. വരും ദിവസങ്ങളിൽ അന്തർസംസ്ഥാന പുതിയ സർവ്വീസുകൾ കൂടി ആരംഭിക്കുന്നതാണെന്ന് എംഎൽഎ രാഹുൽ മാങ്കൂട്ടം പറഞ്ഞു. പുതിയതായി ആരംഭിച്ച ബസ് സർവീസിനു പാലക്കാട്ടു നിന്നും ബാംഗ്ലൂർക്ക് ഞായറാഴ്ചകളിൽ Rs. 1171/- രൂപയും, മറ്റു സാധാരണ ദിവസങ്ങളിൽ Rs. 900/- രൂപയുമാണ് നിരക്ക്.
Read Moreതൃശൂരിൽ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചനിലയിൽ!.. പോലീസ് അന്വേഷണം ഊർജിതമാക്കി..👇
തൃശൂരിലെ വാടക ക്വാർട്ടേഴ്സിനുള്ളിൽ യുവാവ് മരിച്ച നിലയിൽ. കുന്നംകുളം ചൊവന്നൂരിലാണ് റേഷൻ കടയ്ക്ക് സമീപത്തെ വാടക ക്വാട്ടേഴ്സിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. രണ്ട് കൊലക്കേസുകളിലെ പ്രതിയാണ് ചൊവ്വന്നൂർ സ്വദേശിയായ സണ്ണി. ഒരു കൊലകേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Read Moreഅടിച്ചു മോനേ തിരുവോണം ബമ്പർ ഒന്നാം സമ്മാനം.. TH 577825 നമ്പറിന്. തിരുവനന്തപുരം ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റ് ആണ് ഒന്നാം സമ്മാനം.
തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ്ആരംഭിച്ചു. ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് ത്577825 എന്ന ടിക്കറ്റിനാണ്. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസിയിലെ ഏജൻ്റ് കെ. തങ്കരാജ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നാണ് വിവരം. മറ്റ് സീരീസിലെ ഇതേ നമ്പർ ടിക്കറ്റിന് സമാശ്വാസമായി അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. രണ്ടാം സമ്മാനം ഒരു കോടി വീതം 20പേർക്കാണ്.
Read More