ഈ വർഷം എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ 30 ശതമാനം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ക്ലാസ് പ്രമോഷൻ ലഭിക്കാൻ വീണ്ടും പരീക്ഷ എഴുതേണ്ടി വരും. മാർക്ക് കുറവുള്ള കുട്ടികൾക്ക് രണ്ടാഴ്ചത്തെ പഠന പിന്തുണ ഉറപ്പാക്കി ഏപ്രിൽ 25 മുതൽ 28 വരെ പുന:പരീക്ഷ നടത്താനാണ് തീരുമാനം. ഏപ്രിൽ 30ന് പുന:പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കും. മൂല്യനിർണയം പൂർത്തിയാക്കി എട്ടാം ക്ലാസ് വാർഷിക പരീക്ഷ പേപ്പറുകൾ ഏപ്രിൽ 4നകം അതത് അധ്യാപകർ സ്കൂളുകളിൽ ഏൽപ്പിക്കണം. 30 ശതമാനം മാർക്ക് നേടാത്ത […]
Read MoreCategory: കേരളം
നെന്മാറ – വല്ലങ്ങി വേല; ഇരു ദേശങ്ങളുടേയും കൊടിയേറ്റത്തോടെ ഉൽസവത്തിനു വർണ്ണാഭമായ തുടക്കം.
നെന്മാറ ദേശത്തിന്റെ കൊടിയേറ്റം.👆 ഏപ്രിലിൽ മൂന്നിന് ആഘോഷിക്കുന്ന നെന്മാറ – വല്ലങ്ങി വേലയ്ക്ക്തുടക്കം കുറിച്ച് ഇരുദേശങ്ങളിലും മുളം കൂറയിട്ട് കൊടിയേറ്റം നടത്തി. ചെത്തിമിനുക്കികൊടിതോരണങ്ങളാൽ അലങ്കരിച്ച മുളകൾ പ്രത്യേക പൂജകൾക്കുശേഷം അതത് ദേശക്കാർആഹ്ലാദ ആരവങ്ങളോടെ ഉയർത്തിയാണ് മുളംകൂറയിടൽ ചടങ്ങ് നടത്തിയത്. നെന്മാറദേശത്തിന് ആവശ്യമായ മുള അയിനംപാടം പുത്തൻപുരയ്ക്കൽ തറവാട്ടിൽ നിന്നുംവല്ലങ്ങി ദേശത്തിന്റേത് പടിവട്ടം വീട്ടിൽ നിന്നും എത്തിച്ചു. നെന്മാറവേട്ടക്കൊരുമകൻ ക്ഷേത്രപരിസരത്തും മുളംകൂറയിട്ടു. വരുംദിവസങ്ങളിൽകുമ്മാട്ടിയും കണ്യാറും നടത്തും. ബഹുനില ആനപ്പന്തലുകളുടെ നിർമ്മാണംപുരോഗമിച്ചുവരികയാണ്. മീനം ഒന്നിന് നെല്ലിക്കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ കൂറയിട്ടതോടെ ചടങ്ങുകൾക്ക് […]
Read Moreഅബുദാബിയിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം.
തിരുവനന്തപുരം പനയറ ചെമ്മറുത്തി സ്വദേശി ശരത് ശശിധരൻ (37) ആണ് മരിച്ചത്. ഗാലക്സി മിൽക്കി വേ കാണാൻ അബുദാബി അൽഖുവയിലേക്കു പോയ അഞ്ചംഗ സംഘത്തിന്റെ വാഹനം മറിഞ്ഞാണ് അപകടം.
Read Moreഎറണാകുളം കതൃക്കടവ് റോഡില്‍ പെയിന്റ് കടയ്ക്ക് തീപിടിച്ച് അപകടം. കടയുടെ തൊട്ടടുത്തുള്ള സ്റ്റോറില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ ഒന്നാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.
കടകളിലേക്കുള്ള വെല്‍ഡിങ് സാധനങ്ങള്‍ ഇറക്കുന്നതിടെയാണ് തീപ്പിടിത്തം ഉണ്ടായത്. കടയുടെ മുകളില്‍ സ്ഥിതി ചെയ്തിരുന്ന ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു. തീപ്പിടിക്കുന്നതിനു തൊട്ടുമുന്‍പ് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ അറിയിച്ചു.
Read Moreകാട്ടുനായകളുടെ ആക്രമണം; 14 ആടുകളെ കാട്ടുനായകൾ കൊന്നു. അട്ടപ്പാടിയിൽ ഇന്ന് പുലർച്ചയാണ് സംഭവം.
കോട്ടത്തറ കൽമുക്കിയിരിലാണ് കാട്ടുനായകൾ അക്രമം നടത്തിയത്. കൽമുക്കിയൂർ സ്വദേശി രവീന്ദ്രൻ്റെ 14 ആടുകളെ കാട്ടുനായകൾ കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. വനം വകുപ്പ് സ്ഥലത്തെത്തി അന്വേഷണം തുടരുന്നു.
Read Moreനെന്മാറ – ഒലിപ്പാറ റോഡ് ദുരവസ്ഥ; പണികൾ തടഞ്ഞ് ആക്ഷൻ കമ്മിറ്റി. റോഡ് അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താമെന്നു കരാർ ഉടമ ഉറപ്പു നൽകി.
നെന്മാറ – ഒലിപ്പാറ റോഡിന്റെ ദുരവസ്ഥ പരിഹരിക്കാത്തതിലും പ്രഹസനമായി തുടരുന്ന പണികളിലും പ്രതിഷേധിച്ച് നിർമാണപ്രവൃത്തികൾ തടഞ്ഞ് ആക്ഷൻ കമ്മിറ്റി. പണി നിർത്തിവെച്ചതോടെ ജില്ലാ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എഎക്സ്ഇ ജി.കെ . സുനിൽകുമാറും സംഘവും സ്ഥലത്തെത്തി കരാർ ഉടമയുമായി ഫോണിൽ സംസാരിച്ചു. റോഡ് അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താമെന്നു ഉറപ്പു നൽകി. ഇതോടെ സമരം നിർത്തി. ജനറൽ കൺവീനർ എസ്. എം. ഷാജഹാൻ, ട്രഷറർ സി. കെ. രമേഷ്, കെ. കാജാ ഹുസൈൻ, എസ്. ഉമ്മർ, എൻ. […]
Read More