Category: കേരളം

19 സീറ്റുവരെയുളള വാടക വാഹനങ്ങളിൽ ക്യാമറ ഒഴിവാക്കി! കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ അടക്കമുള്ള സംഘടനകൾ മോട്ടോർ വാഹനവകുപ്പിനും വകുപ്പുമന്ത്രിക്കും പരാതി നൽകിയതിനെ തുടർന്നാണ് നടപടി.

വാടകയ്ക്ക് ഓടുന്ന വാഹനങ്ങൾക്ക് (കോൺട്രാക്ട് കാരിയേജ്) ഫിറ്റ്നസ് ലഭിക്കാൻ ക്യാമറ സ്ഥാപിക്കണമെന്ന ഉത്തരവിൽനിന്ന് മോട്ടോർവാഹന വകുപ്പ് ചെറിയ വാഹനങ്ങളെ ഒഴിവാക്കി. എട്ടുമുതൽ 19 വരെ സീറ്റുള്ള വാഹനങ്ങളെയാണ് ഒഴിവാക്കിയത്. പ്രായോഗിക ബുദ്ധിമുട്ടുകളും വാഹന ഉടമകളുടെ പരാതിയും കണക്കിലെടുത്താണിത്. നിലവിൽ ടെസ്റ്റ് മുടങ്ങിക്കിടക്കുന്ന വാഹനങ്ങൾക്ക് ടെസ്റ്റ് നടത്തി ഫിറ്റ്നസ് നേടാം.ഇന്നോവ, ടെമ്പോ ട്രാവലർ, ബസ് തുടങ്ങി എട്ടുമുതൽ 49 സീറ്റുവരെയുള്ള വാഹനങ്ങളിൽ ഏപ്രിൽ ഒന്നുമുതൽ ക്യാമറ സ്ഥാപിക്കണമെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിറക്കിയത്. വാഹനത്തിനകത്തും മുന്നിലും പിന്നിലുമാണ് ക്യാമറ സ്ഥാപിക്കേണ്ടത്. […]

Read More

ധീര ജവാൻമാർക്ക് ബിഗ് സല്യൂട്ട് ; കെഎസ്എസ്പിഎ.

ഇന്ത്യ-പാക്ക് സംഘർഷത്തിൽ വീര മൃത്യുവരിച്ച ജവാൻമാർക്ക് ആദരാഞ്ജലികളും ജീവിച്ചിരിക്കുന്ന ജവാൻമാർക്ക് ബിഗ് സല്യൂട്ടും നൽകി കെഎസ്എസ്പിഎ. നെന്മാറ മണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമിതിയംഗം ഗോപി മാസ്റ്റർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.പോൾ മുഖ്യപ്രഭാഷണം നടത്തി. പി.സേതു, കെ.രാമനാഥൻ, കെ. നാരായണൻ, കെ.ശിവരാമൻ, കെ.വിജയൻ, പി. വിശ്വനാഥൻ, എ. സുൽത്താൻ എന്നിവർ പ്രസംഗിച്ചു. പുതിയ മണ്ഡലം പ്രസിഡന്റായി പി. സേതുവിനേയും സെക്രട്ടറിയായി എ. സുൽത്താനേയും തെരഞ്ഞെടുത്തു.

Read More

നെന്മാറ – വല്ലങ്ങി വേല; ഇടം സാംസ്ക്കാരിക കൂട്ടായ്മ സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രാഫി മൽസര വിജയികൾക്ക് കെ. ബാബു എംഎൽഎ സമ്മാനദാനം നൽകി.

നെന്മാറ – വല്ലങ്ങി വേലയോട് അനുബന്ധിച്ച് ഇടം സാംസ്ക്കാരിക കൂട്ടായ്മ സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രാഫി മൽസരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ഉദ്ഘാടനം കെ. ബാബു എംഎൽഎ നിർവഹിച്ചു. കെ. ദിവാകരൻ അദ്ധ്യക്ഷനായി. നെന്മാറ ദേശം കമ്മിറ്റി പ്രസിഡണ്ട് രാജഗോപാലൻ, വല്ലങ്ങി ദേശം പ്രസിഡണ്ട്കെ. സേതു, ശ്രീജ രാജീവ്, ബൈജു നെന്മാറ, സുമിത്ത്,രതീഷ് രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.ഒന്നാം സമ്മാനം ദേവദാസ്കരിപ്പോട്,രണ്ടാം സമ്മാനംഅമ്യത കളരി വല്ലങ്ങിഎന്നിവർ അർഹരായായി.

Read More

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വർണം തിരിച്ചു കിട്ടി. സ്ട്രോങ് റൂമിൽ സൂക്ഷിച്ച സ്വർണം എങ്ങനെ മണലിലെത്തി?..

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം തിരിച്ചുകിട്ടി. ക്ഷേത്ര വളപ്പിലെ മണൽപ്പരപ്പിൽ നിന്ന് ആണ് സ്വർണം കിട്ടിയത്. ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ വാതിൽ സ്വർണം പൂശാൻ പുറത്തെടുത്തതിൽ13പവനിലധികം (107 ഗ്രാം) സ്വർണം ആണ് കാണാതായത്. സ്ട്രോങ്റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണദണ്ഡുകളിൽ ഒന്നാണ്കാണാതെ പോയത്. സ്ട്രോങ് റൂമിൽ സൂക്ഷിച്ച സ്വർണം എങ്ങനെ മണലിലെത്തി എന്നതിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

Read More