Category: അറിയിപ്പുകൾ

വി-ഗാര്‍ഡ് അറ്റാദായത്തില്‍ 20.3 ശതമാനവും അറ്റ വരുമാനത്തില്‍ 19.3 ശതമാനവും വര്‍ധന

മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 1214.76 കോടി രൂപ സംയോജിത അറ്റ വരുമാനം നേടി. മുന്‍ വര്‍ഷം ഇതേകാലയളവിലെ 1018.29 കോടി രൂപയില്‍ നിന്നും 19.3 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 64.22 കോടി രൂപയുടെ സംയോജിത അറ്റാദായവും നേടി. മുന്‍വര്‍ഷത്തെ 53.37 കോടി രൂപയില്‍ നിന്നും 20.3 ശതമാനമാണ് ലാഭത്തിലുണ്ടായ വര്‍ധന. ആദ്യ പാദത്തില്‍ ബിസിനസ് മികച്ച പ്രകടനമാണ് […]

Read More

‘കേരളയല്ല; കേരളം’: പ്രമേയം നിയമസഭ പാസാക്കി

തിരുവനന്തപുരം> സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം ‘കേരള’ എന്നതിന് പകരം ‘കേരളം’  എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. പേര് ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍  കൈക്കൊള്ളണമെന്ന് നിയമസഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ‘നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയില്‍ കേരളം എന്നാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ 1-നാണ്. കേരളപ്പിറവി ദിനവും നവംബര്‍ 1-നാണ്. മലയാള ഭാഷ […]

Read More

അയിലൂര്‍ കൃഷിഭവനില്‍ പച്ചക്കറി തൈകള്‍ വിതരണത്തിനെത്തി

അയിലൂര്‍ കൃഷിഭവനില്‍ അത്യുല്‍പ്പാദന ശേഷിയുള്ള പച്ചക്കറി തൈകളായ മുളക്, വഴുതിന, തക്കാളി, വെണ്ട, പയര്‍ എന്നിവ വിതരണത്തിനെത്തിയിട്ടുണ്ടെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

Read More

ന്യൂക്ലിയർ ഫ്യൂഷൻ പരീക്ഷണത്തില്‍ വീണ്ടും വിജയം

വാഷിങ്‌ടൺ മലിനീകരണം കുറവുള്ള ഊർജ സ്രോതസുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള പരീക്ഷണത്തിൽ ഒരു ഘട്ടം കൂടി പിന്നിട്ട്‌ കലിഫോർണിയ ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറി. ന്യൂക്ലിയർ ഫ്യൂഷൻ വഴിയുള്ള പരീക്ഷണത്തിൽ കഴിഞ്ഞ ഡിസംബറിൽ ലഭിച്ചതിനേക്കാൾ ഊർജം ലഭ്യമായതായി ലാബ്‌ അറിയിച്ചു. യൂറോപ്യൻ യൂണിയൻ, ചൈന, റഷ്യ, യുഎസ്, ഇന്ത്യ, ജപ്പാൻ, കൊറിയ തുടങ്ങിയവ സഹകരിച്ചുള്ള പരീക്ഷണമാണ് നടത്തിയത്. സൂര്യനടക്കമുള്ള നക്ഷത്രങ്ങൾക്കുള്ളിൽ നടക്കുന്നതുപോലെയുള്ള ഊർജോൽപ്പാദനം ഭൂമിയിൽ സാധ്യമാകുമോ എന്നതാണ്‌ പരീക്ഷണം. രണ്ടോ അതിൽ കൂടുതലോ അണുകേന്ദ്രങ്ങൾ (ന്യൂക്ലിയസുകൾ) സംയോജിപ്പിച്ച് വ്യത്യസ്ത […]

Read More

കേന്ദ്രത്തോട് മൂന്ന് ചോദ്യങ്ങളുമായി പ്രതിപക്ഷം; ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ച

ന്യൂഡൽഹി> മണിപ്പുർ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേൽ ലോക്‌സഭയിൽ ചർച്ച പുരോഗമിക്കുന്നു. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. എന്തുകൊണ്ടാണ്  പ്രധാനമന്ത്രി ഇന്നുവരെ മണിപ്പൂർ സന്ദർശിക്കാത്തത്?, മണിപ്പൂരിലെ കുറിച്ച് സംസാരിക്കാൻ മോദിക്ക് 80 ദിവസം വേണ്ടിവന്നു. അതും മുപ്പത് സെക്കന്റാണ് സംസാരിച്ചത്. എന്തുകൊണ്ട് സംസാരിക്കുന്നില്ല?,  മണിപ്പൂർ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല? തുടങ്ങിയ മൂന്ന് ചോദ്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ചു. മണിപ്പൂർ കത്തുന്നു എന്നതിനർത്ഥം ഇന്ത്യ കത്തുന്നു എന്നതാണ്. മണിപ്പൂരിൽ വിഭാഗീയതയുണ്ട് എന്നതിനർത്ഥം […]

Read More

നെല്ല്‌ സംഭരണം; ഉടൻ പണം നല്‍കാന്‍ നടപടി മന്ത്രി ജി ആർ അനിൽ

കർഷകരിൽനിന്നുള്ള നെല്ല് സംഭരണ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാൻ കേരള ബാങ്കുമായി സഹകരിച്ച് വായ്പ സംവിധാനം ക്രമീകരിക്കുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയിൽ അറിയിച്ചു. ഇതിനു കേരള ബാങ്കുമായി വിവിധ തലത്തിൽ ചർച്ച പുരോഗമിക്കുകയാണ്‌. ഈ സീസണിൽ 7,31,184 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. കർഷകർക്ക് നൽകാനുള്ള 2070.71 കോടി രൂപയിൽ 1637.83 കോടി നൽകി. ബാക്കി 433 കോടിയിൽ 180 കോടി സർക്കാർ അനുവദിച്ചു. ശേഷിക്കുന്ന തുകയും നൽകാൻ നടപടി സ്വീകരിച്ചുവരികയാണ്‌. കേന്ദ്ര സർക്കാർ നൽകുന്ന […]

Read More

ഏക സിവില്‍ കോഡ് നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം> ഏക സിവിൽകോഡ് രാജ്യത്തിന്റെ മതനിരപേക്ഷതയെ ഇല്ലായ്മ ചെയ്യുമെന്ന് നിയമസഭയിൽ പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിലൂടെ തന്നെ മതനിരപേക്ഷത ഉറപ്പു നല്‍കുന്ന രാജ്യമാണ് ഇന്ത്യ. ഏതു മതത്തില്‍ വിശ്വസിക്കാനും അതിന്‍പ്രകാരം ജീവിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം മൗലികാവകാശങ്ങളുടെ ഭാഗമാക്കിത്തന്നെ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ വിവിധ മതവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി പൊതുസമീപനം ഉരുത്തിരിയുന്നതുവരെ, തിടുക്കത്തിലുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും സഭ ഏകകണ്‌ഠേന ആവശ്യപ്പെട്ടു. ഏക സിവില്‍ കോഡിനെതിരെ പ്രമേയം […]

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 5ന്

തിരുവനന്തപുരം> പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 5ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ സെപ്തംബർ എട്ടിനാണ്. വ്യാഴാഴ്ച  വിഞ്ജാപനം പുറത്തിറക്കും. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 17 ആണ്. 21നകം പിൻവലിക്കാം. മാതൃകാപെരുമാറ്റചട്ടം നിലവിൽ വന്നു. എംഎൽഎയായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്.

Read More

ആധാർ പുതുക്കൽ: സൗജന്യസേവനം ഈ തിയ്യതി വരെ മാത്രം

  ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകൾ എടുക്കാനും, സർക്കാർ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുൾപ്പെടെ എന്തിനും ഏതിനും ആധാർ നിർബന്ധമാണ്. പ്രധാന തിരിച്ചറിയൽ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം.   മാത്രമല്ല ആധാർ നമ്പറുകളുള്ള എല്ലാ വ്യക്തികളും എൻറോൾമെന്റ് തിയതി മുതൽ 10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)ശുപാർശ ചെയ്തിട്ടുണ്ട്. ആധാർ കാർഡ് ഉപയോക്താക്കൾക്ക് സെപ്റ്റംബർ 30 വരെ സൗജന്യമായി ആധാർ രേഖകൾ […]

Read More

വാർത്തകൾ ചുരുക്കത്തിൽ

  ◾കൂട്ടുകക്ഷി സര്‍ക്കാരിനുള്ള സാഹചര്യമൊരുക്കരുതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകള്‍ 25,000 കോടി രൂപ മുടക്കി നവീകരിക്കുന്ന പദ്ധതിക്കു തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു മോദി. കേരളത്തിലെ പയ്യന്നൂര്‍, കാസര്‍ഗോഡ്, വടകര, തിരൂര്‍, ഷൊര്‍ണൂര്‍ സ്റ്റേഷനുകളും പദ്ധതിയിലുണ്ട്. പ്രതിപക്ഷം വികസനവിരോധികളാണ്. അഴിമതിയേയും കുടുംബാധ്യപത്യത്തേയും ഇന്ത്യക്കു പുറത്താക്കണം. രാജ്യത്തെ ഐക്യം തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത വേണം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വീടുകളില്‍ പതാക ഉയര്‍ത്തുന്ന ഹര്‍ഘര്‍ തിരംഗ ഇത്തവണയും വേണമെന്നും മോദി ആവശ്യപ്പെട്ടു.   ◾കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന വിജിലന്‍സിന് […]

Read More