യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാൻ റെയിൽവേ ബോർഡ് ഉത്തരവായി. സ്പെഷ്യലായി ഓടിച്ച എറണാകുളം–രാമേശ്വരം നിർത്തിലാക്കിയതിനു പകരമായിട്ടാണ് അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടുന്നത്. പുതിയ പാമ്പൻ പാലത്തിന്‍റെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ മണ്ഡപം വരെ സർവീസ് നടത്താനാണു സാധ്യത. ഡിസംബറിൽ പാലം നിർമാണം പൂർത്തിയാകുന്ന മുറയ്ക്കു ട്രെയിൻ രാമേശ്വരത്ത് എത്തും. ഒറ്റ റേക്ക് ഉപയോഗിച്ചു രാമേശ്വരം വരെ ഓടിക്കുക സാധ്യമല്ലെന്ന എന്ന് ചൂണ്ടിക്കാട്ടിയാണ് രാമേശ്വരത്തേക്ക് റെയില്‍വെ സര്‍വീസ് നടത്താതിരുന്നത്. ഒറ്റ […]
Read MoreCategory: അറിയിപ്പുകൾ
ഓഗസ്റ്റ് 18ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
കേരളത്തിൽ അടുത്ത അഞ്ചു ദിവസം നേരിയ/മിതമായ തോതിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് പതിനെട്ടോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. മൺസൂൺ പാത്തി നിലവിൽ ഹിമാലയൻ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്നു. ഓഗസ്റ്റ് പതിനെട്ടോടെ തെക്ക് ഭാഗത്തേക്ക് മാറി സാധാരണ സ്ഥാനത്ത് എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read Moreഫാ.ജോസഫ് പുളിക്കൽ വടക്കഞ്ചേരി അന്തരിച്ചു
എംഎസ്എഫ്എസ് സഭാംഗവും വിശാഘപട്ടണം പ്രൊവിൻസിലെ സീനിയർ വൈദീകനുമായ ഫാ. ജോസഫ് പുളിക്കൽ (91) എംഎസ്എഫ്എസിൻ്റെ ചുവട്ടുപ്പാടത്തുള്ള സെമിനാരിയിൽ അന്തരിച്ചു. സംസ്കാരം നാളെ (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടിന് പാലക്കാട് രൂപത ബിഷപ്പ് എമിരിതൂസ് മാർ ജേക്കബ് മാനത്തോടത്തിൻ്റെ കർമികത്വത്തിൽ ചുവട്ടുപ്പാടത്തെ എംഎസ്എഫ്എസ് മെർമിയർ ഭവനത്തിൽ നടക്കും. കുട്ടനാട് മുട്ടാർ പരേതരായ പി.ഡി. ജോസഫ് – ഏലിയാമ്മ ജോസഫ് ദമ്പതികളുടെ മകനാണ്. 1959 വൈദികപ്പട്ടം സ്വീകരിച്ച പുളിക്കലച്ചൻ തന്റെ വൈദീക ജീവിതത്തിന്റെ കൂടുതൽ വർഷങ്ങളും വിശാഘപട്ടണം സെൻ്റ് അലോഷ്യസ്, സീതമാന്തര […]
Read Moreഎ.ഐ.ക്യാമറ വന്നതിനുശേഷം വലിയ മാറ്റമുണ്ടെന്ന് പോലീസ് സര്‍ജ്ജന്‍ ഡോ.ഉന്മേഷ്.. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
ഏകദേശം മൂന്നുമാസങ്ങൾക്ക് മുൻപ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കുറച്ചുവരികൾ എഴുതിയിട്ടപ്പോൾ ഞാൻ പോലും എ.ഐ ക്യാമെറകൾക്ക് ഇത്രയ്ക്കും ഒരു ഗുണകരമായ പ്രതിഫലനം ഉണ്ടാക്കാൻ സാധിക്കുമെന്ന് കരുതിയതല്ല..!! ഇപ്പോൾ വാഹനമോടിക്കുമ്പോൾ കാണുന്ന ചില കാഴ്ച്ചകൾ പലപ്പോഴും ആശ്വാസകരമാണ് എന്നത് പറയാതെ വയ്യ… മിക്ക ഇരുചക്രവാഹനക്കാരും (റൈഡറും പുറകിലെ യാത്രക്കാരനുമടക്കം) ഹെൽമെറ്റ് ഉപയോഗിക്കുന്നു എന്നുള്ളത് വളരെയധികം ശ്രദ്ധേയമാണ്… പക്ഷേ, നഗരത്തിൽ നിന്നും അകലെയുള്ള റോഡുകളിൽ ഹെൽമെറ്റ് ഒരു അലങ്കാരവസ്തു മാത്രം ആക്കുന്ന ആ ഉദാസീനമനോഭാവം ഇപ്പോഴും നിലനിൽക്കുന്നു എന്നുള്ളത് […]
Read Moreതിരുപ്പതിയിൽ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ആറ് വയസ്സുകാരിയെ പുലി കടിച്ചുകൊന്നു -*
തീർത്ഥാടനത്തിനായി തിരുപ്പതിയില്‍ എത്തിയ ആറ് വയസ്സുകാരിയെ പുലി ആക്രമിച്ച് കൊന്നു.ആന്ധ്ര സ്വദേശി ലക്ഷിതയാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കള്‍ക്കൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോകവേ ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയില്‍ വച്ചായിരുന്നു ആക്രമണം. അച്ഛന്‍ ദിനേശിനും അമ്മ ശശികലയ്ക്കുമൊപ്പമുണ്ടായിരുന്ന കുട്ടിയുടെ അടുത്തേക്ക് പുലി പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും വനംവകുപ്പ് ജീവനക്കാരും നടത്തിയ തെരച്ചിലില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുപ്പതിയിലെ എസ് വി ആര്‍ റൂയ ആശുപത്രിയിലേക്ക് മാറ്റി. .കഴിഞ്ഞ മാസവും തിരുപ്പതിയിൽ ഒരു കുട്ടിയെ […]
Read Moreപത്താം ക്ലാസ് പാസായവർക്ക് പോസ്റ്റ് ഓഫീസിൽ അവസരം
പത്താം ക്ലാസ് പാസായവർക്ക് പോസ്റ്റ് ഓഫീസിൽ അവസരം; 30,041 ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 23 വരെ പത്താം ക്ലാസ് പാസായവർക്ക് നിരവധി ജോലി അവസരവുമായി തപാൽ വകുപ്പ്. ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) അടക്കമുള്ള ജോലിക്കായി അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റൽ സർക്കിളുകളിലായി 30,041 ഒഴിവുകളാണ് ആകെയുള്ളത്. 27 കേരള സർക്കിളുകളിലും ഒഴിവുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 23ആണ്. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് […]
Read Moreഇൻഷുറൻസ് കമ്പനികൾ ലാഭംമാത്രം ലക്ഷ്യമിടരുത് : സുപ്രീംകോടതി
ന്യൂഡൽഹി ഇൻഷുറൻസ് കമ്പനികൾ ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കരുതെന്ന് സുപ്രീംകോടതി. ജനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുന്ന തരത്തിലുള്ള മാന്യമായ സേവനങ്ങളാണ് അവരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും ജസ്റ്റിസ് എ എസ് ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ച് ഓർമ്മിപ്പിച്ചു. ആന്ധ്രാപ്രദേശിൽ ചെമ്മീൻകൃഷി നശിച്ചതിനെ തുടർന്ന് കർഷകൻ നഷ്ടപരിഹാരം തേടി നൽകിയ അപേക്ഷയിലാണ് കോടതി നിരീക്ഷണം. കരാർ വ്യവസ്ഥകളിൽ ലംഘനമുണ്ടെന്ന് ആരോപിച്ച് കർഷകന്റെ അപേക്ഷ ഇൻഷുറൻസ് കമ്പനി തള്ളി. ദേശീയ ഉപഭോക്‌തൃ തർക്കപരിഹാര കമീഷൻ നഷ്ടപരിഹാരം അനുവദിച്ചെങ്കിലും അത് പോരെന്ന് ചൂണ്ടിക്കാണിച്ച് കർഷകൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. […]
Read Moreഅപൂര്‍വരോഗ ബാധിതരുടെ കണക്കുകൾ കൃത്യമാക്കാനായി സർവെ നടത്തുമെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം > സംസ്ഥാനത്തെ അപൂർവരോഗം ബാധിതരുടെ കണക്കുകൾ കൃത്യമാക്കാനായി സർവെ സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. പി കെ ബഷീറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. നിലവിൽ 400 പേർ പട്ടികയിലുണ്ട്. രോഗികളുടെ പ്രായം അടക്കമുള്ള വിവരശേഖരം ഉറപ്പാക്കാനാണ് സർവെയെന്നും മന്ത്രി പറഞ്ഞു. അപൂർവരോഗ ബാധിതരെ സഹായിക്കാനായി സർക്കാർ ആരംഭിച്ച ക്രൗഡ് ഫണ്ടിങ് നിധിയിൽ എല്ലാവരുടെയും സഹായം മന്ത്രി അഭ്യർഥിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലാണ് ബാങ്ക് അക്കൗണ്ട്. സ്‌പൈറൽ മസ്‌കുലാർ […]
Read Moreഓണാഘോഷം: രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ചാൽ കർശന നടപടി
കോഴിക്കോട് > ഓണാഘോഷത്തോടനുബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും വാഹനങ്ങളിൽ അതിരു കടക്കുന്ന ആഘോഷം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ആർ രാജീവ് അറിയിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ എന്നിവയുമായി റാലി, റേസ് എന്നിവ നടത്തിയാൽ വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ നടപടിയുണ്ടാകും. സ്കൂളുകളിലും കോളേജുകളിലും മിന്നൽ പരിശോധന നടത്തും. രക്ഷിതാക്കളും അധ്യാപകരും ഇതിനെതിരെ ജാഗ്രത പുലർത്തണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതാത് സ്ഥലത്തെ ഓഫീസുകളിൽ അറിയിക്കണമെന്നും കമീഷണർ അറിയിച്ചു.
Read More