Category: അറിയിപ്പുകൾ

നിർത്തിയ ബസ് സർവീസ് പുനരാരംഭിക്കാത്തതിനാൽ നെല്ലിയാമ്പതിക്കാർക്ക് യാത്രാദുരിതം

നെല്ലിയാമ്പതി..നിർത്തിയ കെ.എസ്.ആർ.ടി.സി. ബസുകൾ പുനരാരംഭിക്കാത്തതിനാൽ നെല്ലിയാമ്പതിയിലെ തോട്ടം മേഖലയിൽ യാത്ര ദുരിതം. തോട്ടം തൊഴിലാളികളും, നെല്ലിയാമ്പതിയിലെ വിവിധ ഓഫീസുകളിലെ ജീവനക്കാരും, വിദ്യാർഥികളും ഇതുമൂലം സ്വകാര്യ ജീപ്പുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. പാലക്കാട്ടുനിന്ന് നാലും, തൃശ്ശൂരിൽനിന്ന് ഒന്നുമുൾപ്പെടെ അഞ്ച് കെ.എസ്.ആർ.ടി.സി. ബസുകളാണ് നെല്ലിയാമ്പതിയിലേക്ക് സർവീസ് നടത്തിയിരുന്നത്. പ്രളയവും, കോവിഡും കാരണമാണ് സർവീസുകൾ നിർത്തിയത്. കോവിഡിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചപ്പോൾ രണ്ടുബസുകളായി ചുരുങ്ങി. തൃശ്ശൂരിൽ നിന്നുള്ള സർവീസ് നിർത്തുകയും ചെയ്തു. ഉച്ചയ്ക്കുശേഷം 1.45-ന് നെന്മാറയിൽ നിന്നു കെ.എസ്.ആർ.ടി.സി. ബസ് നെല്ലിയാമ്പതിയിലേക്ക് പോയാൽ, പിന്നീട് […]

Read More

കുറുമശ്ശേരിയിൽ ഒരു വീട്ടിലെ മൂന്ന് പേർ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ.

സാമ്പത്തിക ബാധ്യതയാണ് കൂട്ട ജീവാഹുതിയിലേക്ക് നയിച്ചതെന്നാണ് സൂചന. അങ്കമാലി: ‘കുറുമശ്ശേരിയിൽ ഗൃഹനാഥനും, ഭാര്യയും, 36കാരനായ മകനുമടക്കം ഒരു വീട്ടിലെ മൂന്ന് പേർ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മകൻ്റെ വൻ സാമ്പത്തിക ബാധ്യതയാണ് കൂട്ട ജീവാഹുതിയിലേക്ക് നയിച്ചതെന്നാണ് സൂചന. പാറക്കടവ് എൻ.എസ്.എസ് സ്കൂളിന് സമീപം കുറുമശ്ശേരി അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി ( 64 ), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് മരിച്ചത്.വിദേശത്ത് ജോലിക്ക് കൊണ്ടുപോകാൻ പലരിൽ നിന്നായി ഷിബിൻ വാങ്ങിയ പണം ഏജൻ്റിന് […]

Read More

മംഗലംഡാം പ്രധാന കനാലുകള്‍ വൃത്തിയാക്കാൻ ഇടപെടലൽ

വടക്കഞ്ചേരി: മംഗലംഡാമില്‍ നിന്നുള്ള മെയിൻ കനാലുകള്‍ വൃത്തിയാക്കാൻ ഇറിഗേഷൻ വകുപ്പിന്‍റെ അടിയന്തര ഇടപെടല്‍. ദിവസങ്ങള്‍ക്കുള്ളില്‍ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാറുകാരനെ കണ്ടെത്തി കനാല്‍ വൃത്തിയാക്കല്‍ തുടങ്ങി. മംഗലംഡാമില്‍നിന്നുള്ള ഇടതുകര മെയിൻ കനാലില്‍ ഇന്നലെ അഞ്ച് ജെസിബിയാണ് കനാല്‍ വൃത്തിയാക്കാൻ ഇറക്കിയത്. കൃഷി ഉണക്കത്തിലായിട്ടും കനാല്‍ വൃത്തിയാക്കി പാടശേഖരങ്ങളില്‍ വെള്ളം എത്തിക്കാൻ ഇറിഗേഷൻ വകുപ്പ് അലംഭാവം കാണിക്കുന്നതിനെതിരെ കര്‍ഷകരില്‍നിന്നു കഴിഞ്ഞ ദിവസങ്ങളിലായി വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഫണ്ടില്ലെന്ന കാരണത്താലായിരുന്നു ഈ ഒഴിഞ്ഞുമാറല്‍. രണ്ടാംവിള നെല്‍കൃഷിക്കാണ് സാധാരണ കനാല്‍ വൃത്തിയാക്കല്‍ നടത്തുക. […]

Read More

പീച്ചി റിസർവോയറിലെ വഞ്ചി അപകടം; മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി

വാണിയംപാറ ആനവാരിയിലുണ്ടായ വഞ്ചി അപകടത്തിൽ കാണാതായ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി. വാണിയമ്പാറ കൊള്ളിക്കാട് സ്വദേശികളായആറുമുഖൻ മകൻ അജിത്ത് (21), പൊട്ടിശേരിക്കുടിയിൽ പോൾസൻ മകൻവിബിൻ (26), പ്രധാനി വീട്ടിൽ ഹനീഫ മകൻ നൗഷാദ്(29), എന്നിവരുടെ മൃതുദേഹമാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടു കൂടിയാണ് പീച്ചി റിസർവോയറിൽ ആനവാരിയിലുണ്ടായ വഞ്ചി അപകടത്തിൽ മൂന്ന് യുവാക്കൾ അപകടത്തിൽ പെട്ടത്.

Read More

ചരമ അറിയിപ്പ് മർത്ത ജോസ്

നെന്മാറ: അകമ്പാടം വടക്കേത്തല വീട്ടിൽ മർത്ത ജോസ് (71) അന്തരിച്ചു. ഭർത്താവ്: വടക്കേത്തല ജോസ്. മക്കൾ: ഷീജ (പ്രധാനാധ്യാപിക, പാടഗിരി സ്കൂൾ), സജീഷ് (ബഹ്റിൻ)മരുമക്കൾ: ഡോ.തോമസ് ആന്റണി (സെന്റ് ജോസഫ് ആശുപത്രി, വള്ളിയോട്), അബിത (അധ്യാപിക,ബത് ലഹേം സ്കൂൾ, പേഴുംപാറ). സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് നാലിന് പോത്തുണ്ടി ഗുഡ് ഷെപ്പേഡ് പള്ളിയിൽ.

Read More

മാതൃവേദിയുടെ ഉണർവ് പൊതുസമ്മേളനം നെന്മാറ ക്രിസ്തുരാജ് ദേവാലയത്തിൽ ശനിയാഴ്ച

നെന്മാറ: ഫെറോന തലത്തിൽ നടക്കുന്ന മാതൃവേദിയുടെ ഉണർവ്വ് പൊതുസമ്മേളന പരിപാടി നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ ശനിയാഴ്ച നടക്കും. വികാരി ഫാദർ അഡ്വ. റെജി മാത്യു പെരുമ്പിള്ളിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് തുടങ്ങുന്ന പരിപാടിയിൽ മേരിക്കുട്ടി ജോർജ് അധ്യക്ഷത വഹിക്കും. അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ബാബു (പി എസ് എസ് പി ) സെമിനാർ നടത്തും.

Read More

വടക്കഞ്ചേരിയില്‍ തൊഴില്‍മേള 26ന്

ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യണം അഭ്യസ്തവിദ്യരായ എല്ലാവര്‍ക്കും തൊഴിലുറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പി.പി സുമോദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വടക്കഞ്ചേരിയില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. കുടുംബശ്രീ, കേരള നോളജ് ഇക്കണോമി മിഷന്‍, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. വടക്കഞ്ചേരി മദര്‍ തെരേസ സ്‌കൂളില്‍ ആഗസ്റ്റ് 26 ന് നടക്കുന്ന തൊഴില്‍മേളയില്‍ വിവിധ തൊഴിലവസരങ്ങളുമായി നിരവധി തൊഴില്‍ദായകര്‍ പങ്കെടുക്കും. പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പേര്, വിവരങ്ങള്‍ നല്‍കി www.knowledgemission.kerala.gov.in പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. […]

Read More

കെ.ജെ.യു ജില്ല സമ്മേളനം ശനിയാഴ്ച തിരൂർ തുഞ്ചൻ പറമ്പിൽ

തിരൂർ: കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) മലപ്പുറം ജില്ല സമ്മേളനം ശനിയാഴ്ച തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ജില്ല സമ്മേളനം ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ( ഐ.ജെ.യു) ദേശീയ വൈസ് പ്രസിഡന്റ് ജി. പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ദേശീയ, സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും. സമ്മേളനത്തിൽ പുതിയ ജില്ല ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. വാർത്ത സമ്മേളനത്തിൽ ഐ.ജെ.യു അംഗം പി.കെ രതീഷ്, കെ.ജെ.യു സംസ്ഥാന കമ്മിറ്റി അംഗം എ.പി ഷഫീഖ്, വിനോദ് തലപ്പള്ളി, […]

Read More

ഓണത്തിനും റബര്‍ കര്‍ഷകര്‍ക്ക് താങ്ങു വില ലഭിക്കില്ല; ആശങ്കയില്‍ കര്‍ഷകര്‍

നെമ്മാറ: റബറിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയായ 170 രൂപ കര്‍ഷകനെ ലഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. റബര്‍ ബോര്‍ഡ് മുഖേനയാണ് താങ്ങുവില കര്‍ഷകന് നല്കിയിരുന്നത്. റബര്‍ ബോര്‍ഡ് അതാതു മാസം നിശ്ചയിക്കുന്ന വിപണി വിലയും സര്‍ക്കാര്‍ പ്രഖ്യാപിച്ച 170 രൂപ എന്ന താങ്ങുവിലയും തമ്മിലുള്ള വ്യത്യാസ തുക ഇൻസെന്‍റീവായി റബര്‍ കര്‍ഷകര്‍ക്ക് നല്കിയിരുന്നതായിരുന്നു രീതി. ഇപ്പോഴത്തെ വിപണി വിലയായ 142 രൂപ പ്രകാരം കര്‍ഷകര്‍ക്ക് 28 രൂപ നിരക്കില്‍ താങ്ങുവില ലഭിക്കേണ്ടതാണ്. കര്‍ഷകര്‍ പ്രാദേശിക വിപണിയില്‍ വില്പ്പന നടത്തിയ […]

Read More

നാഗർകോവിലിൽ ഫുട്ബോൾ ടർഫ് നിർമാണത്തിനിടെ യുവാവ് മരിച്ചു

ആലത്തൂർ:തമിഴ്നാട് നാഗർകോവിലിൽ ഫുട്ബോൾ ടർഫ് നിർമാണത്തിനിടെ ലാഡറിൽ നിന്ന് വീണ് കുനിശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. കുനിശ്ശേരി ആനയ്ക്കാംപറമ്പ് ഏഷ്യാനെറ്റ് വാസുദേവൻ്റെ മകൻ അരുൺ (22) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി 30 അടിയോളം ഉയരത്തിലുള്ള ലാഡറിൽ നിന്ന് ഇറങ്ങുന്നതിനിടെ കാറ്റ് വീശി താഴേക്ക് പതിക്കുകയായിരുന്നു. തോണിപ്പാടം സ്വദേശി ദീപകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് സാരമായുള്ള പരിക്കില്ല. അരുണിൻ്റെ സംസ്കാരം ഇന്ന് രാവിലെ എട്ടിന് എരിമയൂർ പഞ്ചായത്ത് ശ്മശാനത്തിൽ […]

Read More