Category: വിനോദം

നിർത്തിയ ബസ് സർവീസ് പുനരാരംഭിക്കാത്തതിനാൽ നെല്ലിയാമ്പതിക്കാർക്ക് യാത്രാദുരിതം

നെല്ലിയാമ്പതി..നിർത്തിയ കെ.എസ്.ആർ.ടി.സി. ബസുകൾ പുനരാരംഭിക്കാത്തതിനാൽ നെല്ലിയാമ്പതിയിലെ തോട്ടം മേഖലയിൽ യാത്ര ദുരിതം. തോട്ടം തൊഴിലാളികളും, നെല്ലിയാമ്പതിയിലെ വിവിധ ഓഫീസുകളിലെ ജീവനക്കാരും, വിദ്യാർഥികളും ഇതുമൂലം സ്വകാര്യ ജീപ്പുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. പാലക്കാട്ടുനിന്ന് നാലും, തൃശ്ശൂരിൽനിന്ന് ഒന്നുമുൾപ്പെടെ അഞ്ച് കെ.എസ്.ആർ.ടി.സി. ബസുകളാണ് നെല്ലിയാമ്പതിയിലേക്ക് സർവീസ് നടത്തിയിരുന്നത്. പ്രളയവും, കോവിഡും കാരണമാണ് സർവീസുകൾ നിർത്തിയത്. കോവിഡിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചപ്പോൾ രണ്ടുബസുകളായി ചുരുങ്ങി. തൃശ്ശൂരിൽ നിന്നുള്ള സർവീസ് നിർത്തുകയും ചെയ്തു. ഉച്ചയ്ക്കുശേഷം 1.45-ന് നെന്മാറയിൽ നിന്നു കെ.എസ്.ആർ.ടി.സി. ബസ് നെല്ലിയാമ്പതിയിലേക്ക് പോയാൽ, പിന്നീട് […]

Read More

നടൻ ടൊവിനോ തോമസിന് പരുക്കേറ്റു

‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ടൊവിനോ തോമസിന്റെ കാലിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്. പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്‍ചത്തെ വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവെച്ചു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’. ചിത്രീകരണം വൈകാതെ പുനരാരംഭിക്കും എന്ന് സംവിധായകൻ ലാല്‍ ജൂനിയര്‍ വ്യക്തമാക്കി.

Read More

ഓണം അവധി നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികളുടെ തിരക്കും ഗതാഗതകുരുക്കും

ജോജി തോമസ് നെല്ലിയാമ്പതി: ഓണം അവധി ആഘോഷിക്കാനായി നെല്ലിയാമ്പതിയിൽ സഞ്ചാരികളുടെ തിരക്ക്. തുടർച്ചയായ അവധി ദിവസങ്ങൾ ആഘോഷിക്കാനായി നെല്ലിയാമ്പതിയിലെ എല്ലാ റിസോർട്ടുകളും മുൻകൂട്ടി ബുക്ക് ചെയ്ത സഞ്ചാരികളുടെ തിരക്കിലമർന്നു. ഒരു പകലിന്റെ ഹൃസ്വ സന്ദർശനത്തിനെത്തിയ സഞ്ചാരികളുടെ വാഹന തിരക്കു മൂലം പുലയംപാറ – സീതാർ കുണ്ട് റോഡിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇരു ചക്ര വാഹനങ്ങളിലും കാറുകളിലും മറ്റ് വലിയ വാഹനങ്ങളിലും എത്തിയവരാണ് ഏറെ ബുദ്ധിമുട്ടിയത്. ഇടുങ്ങിയ എസ്റ്റേറ്റ് റോഡുകൾ ആയതിനാൽ മിക്കയിടത്തും വാഹനങ്ങൾക്ക് പരസ്പരം […]

Read More

റവന്യൂ ജില്ലാ ടി. ടി.. ഐ. കലോത്സവം നെന്മാറയിൽ സമാപിച്ചു

ബെന്നി വർഗീസ് നെന്മാറ: വ്യാഴം, വെള്ളി ദിവസങ്ങളിലായി നെന്മാറയിൽ വച്ചു നടന്ന റവന്യു ജില്ലാ ടി ടി ഐ.കലോത്സവം സമാപിച്ചു. കലോത്സവം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്. കെ ബിനുമോൾ, ഉദ്ഘാടനം ചെയ്തു. പാലക്കാട് ഡി.ഡി. ഇ, വി പി. മനോജ് കുമാർ അധ്യക്ഷനായിരുന്നു. നെന്മാറ ടി ടി ഐ പ്രിൻസിപ്പാൾ. വി ഫൽഗുണൻ, ഡയറ്റ് സീനിയർ ലെക്ചറർ ഡോ. വി. ടി. ജയറാം എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ലീലാമണി […]

Read More

ടി.ടി.ഐ.ജില്ലാ കലോത്സവം തുടങ്ങി

ജോജി തോമസ് നെന്മാറ: ടി.ടി.ഐ.ജില്ലാ കലോത്സവം നെന്മാറയില്‍ അരംഭിച്ചു. രണ്ടുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ വ്യാഴാഴ്ച സ്‌റ്റോജിതര മത്സരങ്ങളാണ് നടന്നത്. വെള്ളിയാഴ്ച കാലത്ത് 10 ന് നെന്മാറ നേതാജി കോളേജില്‍ എട്ടു വേദികളിലായി സ്‌റ്റേജ് മത്സരങ്ങള്‍ നടക്കും. കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. മത്സര വിജയികള്‍:മത്സര ഇനം ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ എന്ന ക്രമത്തില്‍: ചിത്രരചന: എം.ഭരത്കൃഷണ.എം.(ഗവ.ടി.ടി.ഐ.ചിറ്റൂര്‍), അതുല്‍(കെ.ബി.ആര്‍.ടി.ടി.ഐ, വടക്കഞ്ചേരി). ജലച്ഛായം: ജി.അജിഷ(മറിയാമ്മ മെമ്മോറിയല്‍ ടി.ടി.ഐ. പ്രഭാപുരം), പി.വി.നസീമ(എല്‍.എസ്.എന്‍.ടി.ടി.ഐ. ഒറ്റപ്പാലം). ഉപന്യാസം(മലയാളം): കെ.എം.പാര്‍വ്വതി(മറിയാമ്മ […]

Read More

ചിറ്റിലഞ്ചേരി എഴുത്തച്ഛൻ സമുദായത്തിന്റെ കുടുംബ സംഗമം

ചിറ്റിലഞ്ചേരി എഴുത്തച്ഛൻ സമുദായത്തിന്റെ കുടുംബ സംഗമം പ്രശസ്ത സിനിമ സംവിധായകൻ രഞ്ജിത്ത് ശങ്കർ ഉദ്ഘാടനം ചെയ്തു. സമുദായം പ്രസിഡന്റ് ആർ. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. റിട്ട. എസ്ഐ എം.ഹംസ സമൂഹ നിർമിതിയിൽ കുടുംബങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസെടുത്തു.ആർ.ഹരിദാസൻ, ഡോ.എസ്. നാരായണൻ, ഡോ.യു. രാമദാസ്, എൻ.കെ. രാജൻ, റേഷനിങ് ഇൻസ്പെക്ടർ ശ്രീലത, പി.ഗിരിജ ബാബു, ഓമന ഉണ്ണികൃഷ്ണൻ, പി.എം. രാമൻകുട്ടി, സി.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. സമുദായാംഗങ്ങളുടെ മക്കളിൽ എസ് എസ്എൽസി, പ്ലസ്ടു എന്നിവയിൽ ഉന്നത വിജയം നേടിയവരെയും പ്രഫഷണൽ […]

Read More

ഡിസംബറിൽ 9 ജലമെട്രോ ബോട്ടുകൾകൂടി

ജോജി തോമസ് കുറ്റിക്കാടന്‍ ജലമെട്രോയ്‌ക്ക്‌ കൊച്ചി കപ്പൽശാല നിർമിച്ചുനൽകാൻ ശേഷിക്കുന്ന 14 ഹൈബ്രിഡ്‌ ബോട്ടുകളിൽ ഒമ്പതെണ്ണം ഡിസംബറോടെ കൈമാറിയേക്കും. ഒന്നാംഘട്ടത്തിലുൾപ്പെട്ട 23 ബോട്ടുകളും ഈ വർഷം ഒക്‌ടോബറിനുള്ളിൽ നിർമിച്ചുകൈമാറണമെന്നായിരുന്നു കപ്പൽശാലയുണ്ടാക്കിയ കരാർ. ഇതുവരെ ഒമ്പതെണ്ണം മാത്രമാണ്‌ കൈമാറിയത്‌. മുഴുവൻ ബോട്ടുകളും അടുത്തവർഷം ആദ്യം കൈമാറാനായേക്കും. ഉപകരാർ കമ്പനികൾ നേരിട്ട പ്രതിസന്ധികൾമൂലം ബോട്ട്‌ നിർമാണം തടസ്സപ്പെട്ടതാണ്‌ നിർമാണം വൈകാനിടയാക്കിയതെന്നാണ്‌ കപ്പൽശാലയുടെ വിശദീകരണം. ജലമെട്രോ ബോട്ടുകളുടെ ഉൾഭാഗത്തെ നിർമാണങ്ങളുടെ ഉപകരാറെടുത്ത കമ്പനികൾക്കുണ്ടായ പ്രതിസന്ധിയാണ്‌ പ്രധാന തടസ്സമായത്‌. നിർമാണത്തിന്‌ ആവശ്യമായ സാധനസാമഗ്രികളുടെ […]

Read More